എയ്ഡഡ് മേഖലയിലെ നിയമനങ്ങളിൽ സംവരണം നടപ്പാക്കണമെന്നാവർത്തിച്ച് സിപിഎം പട്ടികജാതി സംഘടന
എല്ലാവർക്കും ഭൂമി, വീട് -എയ്ഡഡ് മേഖലയിലെ സംവരണം എന്നാവശ്യപ്പെട്ട് പട്ടികജാതിക്ഷേമ സമിതി നടത്തുന്ന പ്രചരണ ജാഥയിലൂടെയാണ് എയ്ഡഡ് സംവരണവും ഭൂ വിതരണവും പികെഎസ് ആവശ്യപ്പെടുന്നത്
എയ്ഡഡ് മേഖലയിലെ നിയമനങ്ങളിൽ സംവരണം നടപ്പാക്കണമെന്നാവർത്തിച്ച് സിപിഎം പട്ടികജാതി സംഘടനയായ പട്ടികജാതി ക്ഷേമ സമിതി. ഭിന്നശേഷി സംവരണം നടപ്പാക്കിയതോടെ എയ്ഡഡ് മേഖലയിലെ സംവരണത്തിനുള്ള നിയമതടസം മാറിയിരിക്കുകയാണെന്നും പ്ലാന്റേഷൻ ഭൂമി പ്ലാന്റേഷനായി തന്നെ ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്നും സർക്കാരിനോട് പികെഎസ് നേതാക്കളായ കെ സോമപ്രസാദും വണ്ടിത്തടം മധുവും ആവശ്യപ്പെട്ടു. എല്ലാവർക്കും ഭൂമി, വീട് -എയ്ഡഡ് മേഖലയിലെ സംവരണം എന്നാവശ്യപ്പെട്ട് പട്ടികജാതിക്ഷേമ സമിതി നടത്തുന്ന പ്രചരണ ജാഥയിലൂടെയാണ് എയ്ഡഡ് സംവരണവും ഭൂ വിതരണവും പികെഎസ് ആവശ്യപ്പെടുന്നത്.
'പതിനായിരക്കണക്കിന് ഏക്കർ ഭൂമി അനധികൃതമായി കൈവശം വെച്ചിരിക്കുന്നത് പിടിച്ചെടുത്ത വിതരണം ചെയ്യണമെന്നും ഇവ തോട്ടഭൂമിയായി തന്നെ വിതരണം ചെയ്യാമെന്നും കെ സോമപ്രസാദ് ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ ഉന്നയിച്ച് ഒക്ടോബർ 3ന് അമ്പതിനായിരം പേരെ അണിനിരത്തി സെക്രട്ടറിയേറ്റ് മാർച്ച് നടത്താനും പി കെ എസ് തീരുമാനിച്ചിട്ടുണ്ട്.
CPM Scheduled Caste organization reiterated that reservation should be implemented in aided sector appointments