സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റ് യോഗം ഇന്ന്
സജി ചെറിയാന്‍റെ മണിപ്പൂർ വിവാദ പ്രസംഗവിവാദത്തിനിടെയാണ് യോഗം ചേരുന്നത്
Update: 2024-01-05 01:35 GMT
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്‍റെ മണിപ്പൂർ വിവാദ പ്രസംഗവിവാദത്തിനിടെ സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും.ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പുള്ള പ്രസംഗത്തിലെ വാചകങ്ങളില്‍ ചില വീഴ്ചകളുണ്ടായെന്ന് സിപിഎം വിലയിരുത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് സജി ചെറിയാന്‍ വൈന്‍,രോമാഞ്ചം,കേക്ക് പരാമർശങ്ങള്‍ പിന്‍വലിച്ചത്.ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള പ്രതിപക്ഷപാർട്ടികളുടെ നീക്കം തടുക്കാനുള്ള ശ്രമങ്ങൾ സിപിഎം ആസൂത്രണം ചെയ്യും. സജി ചെറിയാന് ജാഗ്രത കുറവുണ്ടായെന്ന നിരീക്ഷണമാണ് സി.പി.എമ്മിനുള്ളത്.
പ്രധാനമന്ത്രിയുടെ തൃശ്ശൂർ പ്രസംഗത്തേയും രാഷ്ട്രീയമായി തന്നെ നേരിടാനാണ് സിപിഎം തീരുമാനം..മണിപ്പൂർ പരാമർശിക്കാതെയുള്ള പ്രധാനമന്ത്രിയുടെ പ്രസംഗത്തെ തുറന്ന് കാട്ടാനാണ് സിപിഎം നീക്കം.