നേതാക്കളെ സിപിഎം കെണിവെച്ച് കൊണ്ടുപോകുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ
എല്ലാവരും ഒരുമിച്ച് നിൽക്കണമെന്ന് പറയുന്ന സി.പി.എം, ബി.ജെ.പി ഇതര കക്ഷികളെ ക്ഷീണിപ്പിക്കുന്ന നിലപാട് എടുക്കുന്നത് ശരിയാണോയെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.
തിരുവനന്തപുരം: നേതാക്കളെ സി.പി.എം കെണിവെച്ച് കൊണ്ടു പോകുകയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എല്ലാവരും ഒരുമിച്ച് നിൽക്കണമെന്ന് പറയുന്ന സി.പി.എം, ബി.ജെ.പി ഇതര കക്ഷികളെ ക്ഷീണിപ്പിക്കുന്ന നിലപാട് എടുക്കുന്നത് ശരിയാണോയെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.
ബി.ജെ.പിക്ക് എതിരെ ഒരുമിച്ച് നിൽക്കേണ്ട കാലത്ത് അവർക്ക് ആയുധം നൽകുന്നത് ശരിയല്ല. കെ.വി തോമസ് വഴിയാധാരമാകില്ലെന്നാണ് എം.വി.ജയരാജന്റെ പ്രതികരണം. അതിന് കെ.വി തോമസിന്റെ ആധാരം സി.പി.എം കയ്യിൽ വെച്ചിരിക്കുകയാണോ. പാർട്ടി കോൺഗ്രസിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹമുണ്ടായിരുന്നെങ്കിൽ നേതൃത്വത്തെ സമീപിക്കണമായിരുന്നു- മുല്ലപ്പള്ളി പറഞ്ഞു.
അതേസമയം കെ.വി തോമസിന്റെ പ്രതികരണം കടുത്ത അച്ചടക്ക ലംഘനമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു. തോമസ് ഇതിന് മുൻപ് പലപ്പോഴും പാർട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇനി ഇത് അനുവദിക്കാനാവില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. പാർട്ടി ഉത്തരവ് ലംഘിച്ചത് അച്ചടക്ക ലംഘനമാണ്. പ്രായത്തിന്റെ പേരിൽ ആരെയും പാർട്ടി ഒതുക്കിയിട്ടില്ല. സി.പി.എമ്മിൻ്റെ കുടില തന്ത്രമാണ് തോമസിനെയും ശരി തരൂരിനെയും സെമിനാറിലേക്ക് ക്ഷണിച്ചത്. തോമസ് ഏതു പാർട്ടിയിൽ പോയാലും കോൺഗ്രസിന് പ്രശ്നമല്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുമെന്ന് കെ.വി തോമസ് എറണാകുളത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ജീവിതത്തിലെ സുപ്രധാന തീരുമാനം അറിയിക്കാനാണ് വാർത്താസമ്മേളനമെന്ന് പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്. താൻ നൂലിൽ കെട്ടി വന്നവനല്ലെന്നും രാജ്യസഭാ സീറ്റിലും പരിഗണിച്ചില്ലെന്നും കെ.വി തോമസ് പ്രതികരിച്ചിരുന്നു.
Summary: Thiruvanchoor Radhakrishnan Reaction Over KV Thomas Decision To Attend CPIM seminar