സംസ്ഥാനത്തുടനീളം ഫലസ്തീൻ ഐക്യദാർഢ്യ പരിപാടികളുമായി സി.പി.എം; എല്ലാവരെയും അണിനിരത്തുമെന്ന് എം.വി ഗോവിന്ദൻ

റാലി വിഭാവനം ചെയ്തത് വിശാല അർത്ഥത്തിലാണെന്നും അവസരവാദ നിലപാടല്ല സി.പി.എം സ്വീകരിച്ചതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു

Update: 2023-11-05 10:38 GMT
Advertising

തിരുവനന്തപുരം: ഫലസ്തീന് ഐക്യദാർഢ്യവുമായി സംസ്ഥാനത്തുടനീളം വിപുലമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഐക്യദാർഢ്യവുമായി നിൽക്കുന്ന എല്ലാവരെയും അണിനിരത്താനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. നവംബർ 11 ന് കോഴിക്കോട് പരിപാടി നടക്കും. റാലി വിഭാവനം ചെയ്തത് വിശാല അർത്ഥത്തിലാണെന്നും ലീഗ് ഉൾപ്പെടെയുള്ളവർക്ക് പങ്കെടുക്കാമെന്നും എം.വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. 

ഫലസ്തീൻ വിഷയം സി.പി.എം രാഷ്ട്രീയവത്കരിച്ചെന്ന കോൺഗ്രസിന്റെ ആരോപണത്തിനും എം.വി ഗോവിന്ദൻ മറുപടി നൽകി. "ലീഗിനെ ക്ഷണിക്കുന്നതിൽ സി.പി.എമ്മിന് ഒരു പ്രശ്നവുമില്ലായിരുന്നു. അവസരവാദ നിലപാടല്ല സി.പി.എം സ്വീകരിച്ചത്. അഴകൊഴമ്പൻ നിലപാടുള്ള കോൺഗ്രസിനെ ഏക സിവിൽ കോഡ് സമരത്തിലും പങ്കെടുപ്പിച്ചിരുന്നില്ല. കോൺഗ്രസ് വിലക്കാണ് ലീഗിന് തടസം. എന്താണ് കോൺഗ്രസ് നിലപാടെന്ന് അന്വേഷിച്ച് പുറത്തു പോകേണ്ട. ആര്യാടൻ ഷൗക്കത്തുമായി ബന്ധപ്പെട്ട വാർത്ത തന്നെ ഉദാഹരണമാണ്. ആര്യാടൻ ഷൗക്കത്തിനെ പോലെ വ്യത്യസ്ത നിലപാടുള്ള കോൺഗ്രസുകാർക്ക് സി.പി.എം പരിപാടിയിൽ പങ്കെടുക്കാം"- എം.വി ഗോവിന്ദൻ പറഞ്ഞു.  


Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News