തിരുവനന്തപുരം സി.പി.എം ജില്ലാ കമ്മിറ്റി​ യോഗത്തിൽ മുഖ്യമന്ത്രിക്കും സ്പീക്കറിനുമെതിരെ വിമർശനം

പിണറായി വിജയനും എ.എൻ ഷംസീറിനുമെതിരെ രൂക്ഷ വിമർശനമാണ് യോഗത്തിൽ ഉയർന്നത്

Update: 2024-06-30 18:02 GMT
Advertising

തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി​ യോഗത്തിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കുമെതിരെ വിമർശനം. മകൾ വീണക്കെതിരായ ആരോപണത്തിൽ മുഖ്യമന്ത്രി എന്തിന് മൗനം പാലിച്ചുവെന്നായിരുന്നു തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലെ അംഗങ്ങൾ ഉയർത്തിയ ചോദ്യം. 

കോടിയേരിയേ പോലെ നിയമം നിയമത്തിന്റെ് വഴിക്ക് പോകുമെന്ന് പറയാത്തത് എന്ത​ു​കൊണ്ടാണ്. മുഖ്യമന്ത്രി മറുപടി പറയാത്തത് സംശയങ്ങൾക്കിട നൽകിയെന്നും ജില്ലാകമ്മിറ്റി അംഗങ്ങൾ വിമർശിച്ചു.

സ്പീക്കർ എ.എൻ ഷംസീറിനെതിരെയും രൂക്ഷവിമർശനം ഉയർന്നു.സ്പീക്കർക്ക് തലസ്ഥാനത്തെ ചില ബിസിനുകാരുമായുള്ള ബന്ധം കമ്മ്യൂണിസ്റ്റ് രീതിക്ക് ചേരാത്തതെന്നായിരുന്നു അംഗങ്ങളുയർത്തിയ വിമർശനം.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News