പൊട്ടിത്തെറിയുണ്ടാകുന്ന സാഹചര്യമില്ല, കെ.എം ഷാജിക്കെതിരായ വിമർശനം പറഞ്ഞു തീരാവുന്ന പ്രശ്‌നം: എം.കെ മുനീർ
വടവൃക്ഷത്തിലെ കസർത്തുകളി പി കെ ഫിറോസിനും ബാധകമായ കാര്യമാണെന്നും മുനീർ
കെ.എം ഷാജിക്കെതിരായ വിമർശനങ്ങൾ പറഞ്ഞു തീരാവുന്ന പ്രശ്‌നം മാത്രമാണെന്ന് മുസ്‌ലിംലീഗ് നേതാവ് ഡോ. എം.കെ മുനീർ എം.എൽ.എ. പാർട്ടിയിൽ വലിയ പൊട്ടിത്തെറിയുണ്ടാകുന്ന അവസ്ഥയൊന്നു ഇല്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി. ഷാജി കാര്യമാത്രപ്രസക്തമായ കാര്യം സംസാരിക്കുന്നയാളാണെന്നും അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രമാണ് പുറത്തു വന്നതെന്നും പൂർണമായി കേൾക്കുമ്പോൾ മാത്രമാണ് കാമ്പ് മനസ്സിലാകുകയെന്നും പറഞ്ഞു. പാർട്ടി നേതാവ് സാദിഖലി ശിഹാബ് തങ്ങൾക്ക് ഇതെല്ലാം പരിഹരിച്ച് കൊണ്ടുപോകാനാകുമെന്നും മുനീർ വ്യക്തമാക്കി. ഈ വിവാദം പൊതുചർച്ചയാക്കേണ്ട ആവശ്യമില്ലെന്നും പാർട്ടി ഫോറത്തിൽ ഷാജി കാര്യങ്ങൾ വിശദീകരിക്കുമെന്നും പറഞ്ഞു. വടവൃക്ഷത്തിലെ കസർത്തുകളി പി കെ ഫിറോസിനും ബാധകമായ കാര്യമാണെന്നും അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ഷാജിയെ വിമർശിച്ചത് ചൂണ്ടിക്കാട്ടി എം കെ മുനീർ പറഞ്ഞു. വൃക്ഷത്തിന്റെ മുകളിൽ നിന്ന് കസർത്ത് കളിക്കേണ്ടന്നത് തനിക്കും ഫിറോസിനും പാർട്ടിയിലെ ഏതൊരാൾക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി- ഗവർണർ പോര് ആശങ്കയുണ്ടാക്കുന്നതാണെന്നും തെരുവിൽ കാണുന്ന തരത്തിലുള്ള പോര് വിളിയാണ് രണ്ടു ഭരണഘടനാ സ്ഥാപനങ്ങളിൽ നിന്നുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ആയാലും ഗവർണറായാലും ലജ്ജാകരമായ ഈ രീതി അവസാനിപ്പിക്കണമെന്നും പറഞ്ഞു.
Criticisms against KM Shaji are only problems that can be solved: Muslim League leader Dr. MK Muneer MLA