മയിലിനെ കറിവെക്കാൻ ഫിറോസ് ചുട്ടിപ്പാറ ദുബൈയിൽ; സൈബർ ആക്രമണവുമായി സംഘപരിവാർ

'ഫിറോസ് നിങ്ങൾ എവിടെ പോയാലും ഒരു ഇന്ത്യൻ ആണെന്ന് മറക്കരുത്. ഇത് പാടില്ല.. ചെയ്യരുത്. ചെയ്താൽ ദുഖിക്കേണ്ടി വരും' എന്നായിരുന്നു ഒരു കമന്റ്

Update: 2021-11-14 05:01 GMT
Editor : Dibin Gopan | By : Web Desk
Advertising

വ്യത്യസ്ത പാചക പരീക്ഷങ്ങളുമായി ശ്രദ്ധേയേനായ യൂട്യൂബറാണ് ഫിറോസ് ചുട്ടിപ്പാറ. ഇപ്പോഴിതാ ഫിറോസിന്റെ പുതിയ വീഡിയോയ്ക്ക് നേരെ സൈബർ ആക്രമണവുമായി എത്തിയിരിക്കുകയാണ് സംഘപരിവാർ. കഴിഞ്ഞദിവസം പങ്കുവെച്ച വീഡിയോയിൽ മയിലിനെ കറിവയ്ക്കാൻ ദുബായിലേക്ക് പോകുന്നുവെന്നാണ് ഫിറോസ് പറഞ്ഞത്. ഇതാണ് വിമർശനത്തിന് ഇടയാക്കിയത്.

ദേശീയത ഉയർത്തി ഫിറോസിനെതിരെ വിമർശനവുമായി നിരവധി കമന്റുകളാണ് എത്തിയത്. ഇന്ത്യയിൽ മയിലിനെ തൊടാൻ പറ്റില്ലെന്നും അതിനാലാണ് ദുബായിലേക്ക് പോകുന്നതെന്ന് ഫിറോസ് വീഡിയോയിൽ പറയുന്നുണ്ട്. അവിടെ പാചകം ചെയ്യാനായി മയിലിനെ കിട്ടുമെന്ന് വീഡിയോയിൽ പറയുന്നു.

'മയിലിനെ കൊല്ലുന്നതിന് ഇന്ത്യയിൽ വിലക്കുള്ളത് മയിൽ വംശനാശ ഭീഷണി നേരിടുന്ന ജീവി ആയത് കൊണ്ടല്ല, മയിലിന് ദേശീയ പക്ഷി എന്ന പദവി ഉള്ളത് കൊണ്ടാണ്. ദേശീയ ബിംബങ്ങളോടുള്ള മനോഭാവമാണ് ഇതെന്നാണ് ഒരു കമന്റ്. 'ഫിറോസ് നിങ്ങൾ എവിടെ പോയാലും ഒരു ഇന്ത്യൻ ആണെന്ന് മറക്കരുത്. ഇത് പാടില്ല.. ചെയ്യരുത്. ചെയ്താൽ ദുഖിക്കേണ്ടി വരും' എന്നായിരുന്നു ഒരു കമന്റ്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News