സ്കൂൾ അസംബ്ലിയിൽ ദലിത് വിദ്യാർഥിയുടെ മുടിവെട്ടിമാറ്റി; പ്രധാനാധ്യാപികക്കെതിരെ കേസ്
അഞ്ചാം ക്ലാസിൽ പഠിക്കുന്ന ആൺകുട്ടിയുടെ മുടിയാണ് ആധ്യാപിക വെട്ടിമാറ്റിയത്
Update: 2023-10-28 15:42 GMT
കാസർകോട്: ചിറ്റാരിക്കല്ലിൽ പ്രധാന അധ്യാപിക സ്കൂൾ അസംബ്ലിയിൽ വെച്ച് ദലിത് വിദ്യാർഥിയുടെ മുടിവെട്ടിമാറ്റിയതായി പരാതി. സംഭവത്തിൽ പ്രധാനാധ്യാപികക്കെതിരെ ചിറ്റാരിക്കാൽ പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തു.
നർക്കിലക്കാട് എം.ജി.എം.എ.യു.പി.സ്ക്കൂൾ പ്രധാന അധ്യാപിക ഷേർളി ജോസഫിനെതിരെയാണ് പൊലീസ് കേസെടുത്തത്. അഞ്ചാം ക്ലാസിൽ പഠിക്കുന്ന ആൺകുട്ടിയുടെ മുടിയാണ് ആധ്യാപിക വെട്ടിമാറ്റിയത്. ഒക്ടോബർ പത്തൊൻപതിനാണ് കേസിന് ആസ്പദമായ സംഭവം.
കേസ് കാസർക്കാട് എസ്. എ.എസ്. ഡിവൈ.എസ് പി. ഏറ്റെടുത്തു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്കൂളിലെത്തിയ അന്വേഷണ സംഘം മുറിച്ചു മാറ്റിയ മുടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദളിത് വിദ്യാർഥിയുടെ മുടിവെട്ടിമാറ്റിയ സംഭവത്തിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.