നടൻ വിനോദ് തോമസിന്റെ മരണകാരണം വിഷപുക ശ്വസിച്ചതാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

ശ്വാസകോശത്തിൽ കാർബൺ മോണോക്‌സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്

Update: 2023-11-19 12:55 GMT
Advertising

കൊച്ചി: നടൻ വിനോദ് തോമസിന്റെ മരണകാരണം വിഷപുക ശ്വസിച്ചതാണെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. ശ്വാസകോശത്തിൽ കാർബൺ മോണോക്‌സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ശരീര സാമ്പിളുകൾ രാസ പരിശോധനക്കയച്ചു. കാറിന്റെ എ.സിയിൽ നിന്നും വിഷപുക ശ്വസിച്ചതാകമെന്നാണ് പോലീസ് നിഗമനം.

കഴിഞ്ഞദിവസമാണ് കോട്ടയം പാമ്പാടിയിലെ ബാർ ഹോട്ടലിന്റെ പരിസരത്ത് കാറിനുളളിൽ വിനോദ് തോമസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാറിൽ കയറിയ വിനോദ് കുറേ നേരമായിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് ബാറിലെ സുരക്ഷാ ജീവനക്കാർ കാറിന്റെ അരികിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

അയ്യപ്പനും കോശിയും, നത്തോലി ഒരു ചെറിയ മീനല്ല, ജൂൺ, ഭഗവാൻ ദാസന്റെ രാമരാജ്യം, കുറി, പ്രിയൻ ഓട്ടത്തിലാണ്, വാശി, ഭൂതകാലം, ഹാപ്പി വെഡിങ്, തട്ടാശ്ശേരി കുട്ടം, അർച്ചന 31 നോട്ട് ഔട്ട്, ലളിതം സുന്ദരം, അയാൾ ശശി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അവിവാഹിതനാണ്. മൃതദേഹം പാമ്പാടി താലൂക്ക് ആശുപത്രിയിൽ.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News