'ഉത്തരേന്ത്യയില്‍ ക്രൈസ്തവരെ ഓടിച്ചിട്ട് തല്ലുന്നവരാണ് കേരളത്തില്‍ ക്രൈസ്തവർക്ക് രക്ഷയുമായി വരുന്നത്'; ആര്‍എസ്എസിനെതിരെ ദീപിക

ചർച്ച് നിയമം വഴി ബ്രിട്ടീഷ് ഭരണകൂടം അനുവദിച്ചതാണ് സഭക്കുള്ള ഭൂമിയെന്ന പരാമർശം പ്രത്യേക ലക്ഷ്യത്തോടെയാണ്

Update: 2025-04-07 06:14 GMT
Editor : Jaisy Thomas | By : Web Desk
Deepika
Advertising

കൊച്ചി: ആര്‍എസ്എസിനെ രൂക്ഷമായി വിമർശിച്ച് കത്തോലിക്ക സഭ മുഖപത്രം ദീപികയില്‍ മുഖപ്രസംഗം. ആര്‍എസ്എസ് ആശയങ്ങളും പ്രവൃത്തികളും ന്യൂനപക്ഷങ്ങളുടെ ജീവിതത്തെയും പൗരത്വത്തെയും പരിക്കേല്‍പിക്കുന്നു. ചർച്ച് നിയമം വഴി ബ്രിട്ടീഷ് ഭരണകൂടം അനുവദിച്ചതാണ് സഭക്കുള്ള ഭൂമിയെന്ന പരാമർശം പ്രത്യേക ലക്ഷ്യത്തോടെയാണ്. ലേഖനം പിന്‍വലിച്ച ആർഎസ്എസ് അതിലെ വിവരങ്ങള്‍ തെറ്റാണെന്ന് സമ്മതിച്ചിട്ടില്ല. ഉത്തരേന്ത്യയില്‍ ക്രൈസ്തവരെ ഓടിച്ചിട്ട് തല്ലുന്നവരാണ് കേരളത്തില്‍ ക്രൈസ്തവർക്ക് രക്ഷയുമായി വരുന്നതെന്നും ദീപികയുടെ പരിഹാസം.

ആ​ർ​എ​സ്എ​സ് പി​ൻ​വ​ലി​ക്കു​ക​യോ നി​ഷേ​ധി​ക്കു​ക​യോ ചെ​യ്ത ലേ​ഖ​ന​ങ്ങ​ളെ​ന്ന​ല്ല, അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള ആ​ശ​യ​ങ്ങ​ളും ന​ട​പ്പാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ്ര​വൃ​ത്തി​യു​മൊ​ക്കെ ഈ ​രാ​ജ്യ​ത്തെ ക്രൈ​സ്ത​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ ജീ​വി​ത​ത്തെ​യും തു​ല്യ പൗ​ര​ത്വ​ബോ​ധ​ത്തെ​യു​മൊ​ക്കെ പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​ണ്. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ സ​ർ​ക്കാ​രി​ത​ര ഭൂ​വു​ട​മ​സ്ഥ​ർ ക​ത്തോ​ലി​ക്കാ സ​ഭ​യാ​ണെ​ന്ന ആ​ർ​എ​സ്എ​സ് ലേ​ഖ​ന​ത്തി​ലും അ​താ​ണു കാ​ണു​ന്ന​ത്.

ആ​ർ​ക്കാ​ണ് അ​ധി​കം ഭൂ​മി​യു​ള്ള​ത് എ​ന്ന ആ​ർ​എ​സ്എ​സ് കു​റി​പ്പി​നെ ഇ​വി​ടെ​യാ​ർ​ക്കും ഭ​യ​മി​ല്ല. കൂ​ടു​ത​ലു​ള്ള​ത് ക​ത്തോ​ലി​ക്കാ സ​ഭ​യ്ക്ക് അ​ല്ലാ​ത്ത​തി​നാ​ൽ മാ​ത്ര​മ​ല്ല, ഉ​ള്ള​തി​ലൊ​രു ത​രി​പോ​ലും മ​ത​നി​യ​മ​ങ്ങ​ളാ​ൽ ത​ട്ടി​യെ​ടു​ത്ത​തോ അ​ന​ധി​കൃ​ത​മോ അ​ല്ല എ​ന്ന​തി​നാ​ലും ഉ​ള്ള​തി​ലേ​റെ​യും ജ​ന​ക്ഷേ​മ​ത്തി​നാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് എ​ന്ന​തി​നാ​ലു​മാ​ണ്.

ആ​ർ​എ​സ്എ​സ് മു​ഖ​പ​ത്ര​മാ​യ ഓ​ർ​ഗ​നൈ​സ​റി​ന്‍റെ ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലി​ലാ​ണ് വി​വാ​ദ ലേ​ഖ​നം വ​ന്ന​ത്. ക​ത്തോ​ലി​ക്കാ സ​ഭ​യ്ക്ക് വ​ഖ​ഫ് ബോ​ർ​ഡി​നേ​ക്കാ​ൾ സ്വ​ത്തു​ണ്ടെ​ന്നും ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ സ​ർ​ക്കാ​ർ ഇ​ത​ര ഭൂ​വു​ട​മ സ​ഭ​യാ​ണെ​ന്നു​മാ​ണ് അ​തി​ലു​ള്ള​ത്. അ​ത​നു​സ​രി​ച്ച് സ​ഭ​യു​ടെ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് 20,000 കോ​ടി രൂ​പ മൂ​ല്യ​മു​ള്ള ഏ​ഴു കോ​ടി ഹെ​ക്ട​ർ അ​ഥ​വാ 17.29 കോ​ടി ഏ​ക്ക​ർ ഭൂ​മി​യു​ണ്ട​ത്രേ. ഇ​തു വ​ഖ​ഫ് ബോ​ർ​ഡി​നു​ള്ള​തി​നേ​ക്കാ​ൾ കൂ​ടു​ത​ലാ​ണ്. ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്താ​ണ് സ​ഭ​യ്ക്ക് ഇ​ത്ര ഭൂ​മി ല​ഭി​ച്ച​ത്. 1927ൽ ​ബ്രി​ട്ടീ​ഷ് ഭ​ര​ണ​കൂ​ടം ഇ​ന്ത്യ​ൻ ച​ർ​ച്ച് നി​യ​മം പാ​സാ​ക്കി​യ​തി​നു പി​ന്നാ​ലെ വ​ലി​യ അ​ള​വി​ലു​ള്ള ഭൂ​മി ഗ്രാ​ന്‍റു​ക​ൾ സ​ഭ​യ്ക്കു ല​ഭി​ച്ചു. ഇ​തി​ന്‍റെ സാ​ധു​ത​യെ യാ​ണ് ആ​ർ​എ​സ്എ​സ് ചോ​ദ്യം ചെ​യ്യു​ന്ന​ത്.

ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ സ​ഭ​യ്ക്കു പാ​ട്ട​ത്തി​നു ന​ൽ​കി​യ ഭൂ​മി​യൊ​ന്നും സ​ഭ​യു​ടെ സ്വ​ത്താ​യി ക​ണ​ക്കാ​ക്കി​ല്ലെ​ന്ന് 1965ൽ ​സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ച്ചെ​ങ്കി​ലും അ​തു ന​ട​പ്പാ​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടു. തീ​ർ​ന്നി​ല്ല, സ​ഭ​യു​ടെ സ്കൂ​ളു​ക​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലും സൗ​ജ​ന്യ​മാ​യോ കു​റ​ഞ്ഞ നി​ര​ക്കി​ലോ സേ​വ​നം ന​ൽ​കി പാ​വ​ങ്ങ​ളെ മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തു​ന്നു​ണ്ടെ​ന്ന ചി​ല റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടെ​ന്നും പ​റ​ഞ്ഞ്, ലേ​ഖ​നം യ​ഥാ​ർ​ഥ ല​ക്ഷ്യ​ത്തി​ലേ​ക്ക് പി​ൻ​വാ​തി​ൽ പ്ര​വേ​ശം ന​ട​ത്തു​ന്നു​മു​ണ്ട്.

ഏ​പ്രി​ൽ മൂ​ന്നി​ന്‍റെ ലേ​ഖ​നം പി​ന്നീ​ടു പി​ൻ​വ​ലി​ക്കു​ക​യും, പ​ഴ​യ ഒ​രു ലേ​ഖ​നം വ​ഖ​ഫ് വാ​ർ​ത്ത​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വീ​ണ്ടും പ്ര​സി​ദ്ധീ​ക​രി​ച്ച​താ​ണെ​ന്ന് ഓ​ർ​ഗ​നൈ​സ​ർ എ​ഡി​റ്റ​ർ പ്ര​ഫു​ൽ കേ​ട്ക​ർ പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്തു. പ​ക്ഷേ, വ്യാ​ജ​വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ലേ​ഖ​നം തെ​റ്റാ​ണെ​ന്നു സ​മ്മ​തി​ച്ചി​ട്ടി​ല്ല. ആ​ർ​എ​സ്എ​സി​ന്‍റെ ലേ​ഖ​നം ശ​രി​യാ​ണെ​ങ്കി​ൽ ഇ​ന്ത്യ​യു​ടെ മൊ​ത്തം ഭൂ​പ്ര​ദേ​ശ​ത്തി​ന്‍റെ അ​ഞ്ചി​ലൊ​ന്നി​ല​ധി​കം (21 ശ​ത​മാ​നം) ഭൂ​മി ക​ത്തോ​ലി​ക്കാ സ​ഭ​യു​ടേ​താ​ക​ണം. കാ​ര​ണം, ഇ​ന്ത്യ​യു​ടെ ആ​കെ ഭൂ​വി​സ്തൃ​തി 32,87,263 സ്ക്വ​യ​ർ കി​ലോ​മീ​റ്റ​ർ മാ​ത്ര​മാ​ണ്! അ​തി​ൽ ഏ​ഴു ല​ക്ഷം സ്ക്വ​യ​ർ കി​ലോ​മീ​റ്റ​ർ (17.29 കോ​ടി ഏ​ക്ക​ർ) ഭൂ​മി സ​ഭ​യു​ടേ​താ​ണെ​ന്നാ​ണ് ലേ​ഖ​നം പ​റ​യു​ന്ന​ത്. വ​ഖ​ഫ് ബോ​ർ​ഡി​നു​ള്ള 9.4 ല​ക്ഷം ഏ​ക്ക​റി​ന്‍റെ 183 ഇ​ര​ട്ടി! എ​വി​ടെ​നി​ന്നാ​ണ് ഈ ​ക​ണ​ക്കു​ക​ൾ കൊ​ണ്ടു​വ​രു​ന്ന​തെ​ന്ന് ആ​ർ​ക്കു​മ​റി​യി​ല്ല...ലേഖനത്തിൽ പറയുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News