നിക്ഷേപിച്ച പണം തിരികെ നൽകുന്നില്ല; കെ.ടി.ഡി.എഫ്.സി ക്കെതിരെ ഹൈക്കോടതിയിൽ ഹരജി
കൊൽക്കത്ത ആസ്ഥാനമായ ലക്ഷ്മിനാഥ് ട്രേഡ് ലിങ്ക്‌സാണ് ഹർജി നൽകിയത്
കൊച്ചി: കെ.ടി.ഡി.എഫ്.സി ക്കെതിരെ ഹൈക്കോടതിയിൽ ഹരജി. കൊൽക്കത്ത ആസ്ഥാനമായ ലക്ഷ്മിനാഥ് ട്രേഡ് ലിങ്ക്‌സാണ് ഹർജി നൽകിയത്. സർക്കാർ ഗ്യാരന്റിയിൽ നിക്ഷേപിച്ച പണം തിരികെ നൽകുന്നില്ലെന്ന് ഹരജിയിൽ പറയുന്നുണ്ട്. പണം നൽകാനാകാത്തത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. ആർ.ബി.ഐ നിയന്ത്രണം ഉള്ളതുകൊണ്ടാണ് പണം നൽകാൻ കഴിയാത്തതെന്ന് കെ.ടി.ഡി.എഫ്.സി ചൂണ്ടിക്കാട്ടി. കേസിൽ റിസർവ് ബാങ്കിനെ കക്ഷിയാക്കുമെന്ന് കോടതി അറിയിച്ചു.
നാല് ഘടുക്കളായി 32 ലക്ഷത്തോളം രുപയാണ് നിക്ഷേപിച്ചത്. നിക്ഷേപിച്ച തുക കാലവധി കഴിഞ്ഞിട്ട് തിരിച്ചെടുക്കാനാവശ്യപ്പെട്ടപ്പോൾ അത് പലകാരങ്ങൾ ചൂണ്ടികാണിച്ച് നൽകാതിരിക്കുന്നുവെന്നാണ് പ്രധാന ആരോപണം. നേരത്തെ കാലാവധി പൂർത്തിയായ നിക്ഷേപകർക്ക് പണം എത്രയും വേഗം നൽകിയില്ലെങ്കിൽ ബാങ്കിതര ധനകാര്യ സ്ഥാപനമായി പ്രവർത്തിക്കാനുള്ള ലൈസൻസ് റദ്ദാക്കുമെന്ന് കെ.ടി.ഡി.എഫ്.സിക്ക് ആർ.ബി.ഐ മുന്നറിയിപ്പ് നൽകിയിരുന്നു.