ദുരന്തത്തിൽ കാണാതായവർക്കായി ചാലിയാറിൽ ഇന്നും വിശദമായ തിരച്ചിൽ; എൻ.ഡി.ആർ.എഫും നാട്ടുകാരും ഭാഗമാകും

വയനാട്ടിൽ ഇടവേളയ്ക്കുശേഷം മഴ കനക്കുകയാണ്. ഇന്നലെ ഉച്ച മുതൽ മേപ്പാടി, മൂപ്പൈനാട്, തൊണ്ടർനാട്, കോട്ടത്തറ പഞ്ചായത്തുകളിൽ ശക്തമായ മഴ പെയ്തു

Update: 2024-08-13 03:04 GMT
Editor : Shaheer | By : Web Desk
Advertising

കല്‍പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായി ചാലിയാറിൽ ഇന്നും വിശദമായ തിരച്ചിൽ നടത്തും. വനത്തിനകത്തും പുഴയിലുമായി ചാലിയാറിലെ വിവിധ ഭാഗങ്ങളിൽ നടത്തുന്ന തിരച്ചിൽ രാവിലെ ഏഴ് മുതൽ ആരംഭിക്കും.

എൻ.ഡി.ആർ.എഫ്, അഗ്നിരക്ഷാ സേന, സിവിൽ ഡിഫൻസ് സേന, പൊലീസ്, വനംവകുപ്പ് എന്നിവർക്കു പുറമെ പ്രദേശവാസികളും സന്നദ്ധ സംഘടനകളും ഭാഗമാകും. ഇന്നലെ നടത്തിയ തിരച്ചിലിൽ ചാലിയാറിന്റെ തീരത്തുനിന്ന് ഒരു മൃതദേഹവും മൂന്ന് ശരീരഭാഗവും കണ്ടെത്തിയിരുന്നു. മുണ്ടക്കൈയിലും ചൂരൽമലയിലും തിരച്ചിൽ തുടരും.

അതിനിടെ, വയനാട്ടിൽ ഇടവേളയ്ക്കുശേഷം മഴ കനക്കുകയാണ്. ഇന്നലെ ഉച്ച മുതൽ മേപ്പാടി, മൂപ്പൈനാട്, തൊണ്ടർനാട്, കോട്ടത്തറ പഞ്ചായത്തുകളിൽ ശക്തമായ മഴ പെയ്തു. കടച്ചിക്കുന്നു, വടുവൻചാൽ എന്നിവിടങ്ങളിൽ ഇന്നലെ മൂന്നു മണിക്കൂറിനിടെ 100 മില്ലി മീറ്റര്‍ മഴ പെയ്തുവെന്നാണ് സ്വകാര്യ ഏജൻസിയുടെ കണക്ക്.

ഉരുൾപൊട്ടലുണ്ടായ കുന്നുകളോട് ചേർന്നാണ് മഴ ശക്തമായത്. മലവെള്ളപ്പാച്ചിൽ സാധ്യതയും സ്വകാര്യ ഏജൻസിയായ ഹ്യൂം പ്രവചിക്കുന്നുണ്ട്.

Summary: Detailed search today in Chaliyar for missing in Mundakkai landslide

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News