'പുനരധിവാസ പദ്ധതി അപര്യാപ്തം'; മുണ്ടക്കൈ ടൗൺഷിപ്പ് പ്രഖ്യാപനത്തില്‍ ദുരന്തബാധിതർ

കൽപ്പറ്റയിലായാലും നെടുമ്പാലയിലായാലും 10 സെന്റ് ഭൂമിയെങ്കിലും ലഭിക്കണമെന്ന് ദുരന്തബാധിതർ ആവശ്യപ്പെട്ടു

Update: 2025-01-01 14:50 GMT
Editor : Shaheer | By : Web Desk
Advertising

കൽപറ്റ: മുണ്ടക്കൈ-ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ചത് മതിയായ നഷ്ടപരിഹാരമല്ലെന്ന് ദുരന്തബാധിതർ. കൽപ്പറ്റയിൽ അഞ്ച് സെന്റും വീടും എന്നത് സ്വീകാര്യമല്ലെന്നും നാട്ടുകാർ മീഡിയവണിനോട് പറഞ്ഞു. എൽസ്റ്റോൺ എസ്റ്റേറ്റിന്റെ 58 ഹെക്ടറിലും നെടുമ്പാലയിലെ 48.96 ഹെക്ടറിലുമായി രണ്ട് ടൗൺഷിപ്പുകളിലായി ഇരകൾക്ക് വീടുകൾ ഉൾപ്പെടെ നിർമിക്കുമെന്ന് ഇന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

ദുരന്തബാധിതർ രൂപീകരിച്ച 'ജനശബ്ദം' കൂട്ടായ്മയിലെ അംഗങ്ങളാണ് സർക്കാർ പ്രഖ്യാപനത്തിൽ പ്രതികരിച്ചത്. കൽപ്പറ്റയിലായാലും നെടുമ്പാലയിലായാലും 10 സെന്റ് ഭൂമിയെങ്കിലും ലഭിക്കണമെന്നാണ് ദുരന്തബാധിതർ ആവശ്യപ്പെടുന്നത്. ടൗൺഷിപ്പിന് പുറത്തുള്ളവർക്ക് പ്രഖ്യാപിച്ച 15 ലക്ഷവും അസ്വീകാര്യമാണെന്നും ഇവർ പറയുന്നു. 15 ലക്ഷം രൂപ സ്ഥലം വാങ്ങാനും വീടുവയ്ക്കാനും തികയില്ലെന്നും 'ജനശബ്ദം' അംഗങ്ങൾ ചൂണ്ടിക്കാട്ടി.

അതിവേഗത്തിൽ പുനരധിവാസം നടത്തുമെന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. പുനരധിവാസം ഒറ്റഘട്ടമായി നടപ്പാക്കും. ഊരാളുങ്കൽ സൊസൈറ്റിക്കാണ് നിർമാണ കരാർ നൽകിയിരിക്കുന്നത്. ടൗൺഷിപ്പിനു പുറത്ത് താമസിക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ നൽകും. വിലങ്ങാട് ദുരന്തബാധിതർക്കും 15 ലക്ഷവും നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ദുരന്തനിവാരണ വകുപ്പ് ആണ് ടൗൺഷിപ്പ് പദ്ധതിയുടെ ഭരണവകുപ്പിന്റെ ചുമതല വഹിക്കുക. മുഖ്യമന്ത്രി അധ്യക്ഷനായ പുനർനിർമാണ സമിതിക്കായിരിക്കും മേൽനോട്ട ചുമതല. ഇതിനായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരും ഉൾപ്പെട്ട ഉപദേശക സമിതി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Full View

Summary: Disaster victims say the government's announcement regarding the Mundakkai-Chooralmala rehabilitation is not adequate compensation

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News