അൻവർ തൃണമൂലിൽ ചേർന്നാൽ ഡിഎംകെ ടിഎംസിയില്‍ ലയിക്കും: വി.എസ്.മനോജ് കുമാർ
അൻവർ എടുക്കുന്ന എല്ലാ തീരുമാനങ്ങളും ഡിഎംകെ അംഗീകരിക്കും
Update: 2025-01-13 03:30 GMT
മലപ്പുറം: അൻവർ തൃണമൂലിൽ ചേർന്നാൽ സംഘടന തൃണമൂലിൽ ലയിക്കുമെന്ന് ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള കോർഡിനേറ്റർ വി.എസ്.മനോജ് കുമാർ. അൻവർ എടുക്കുന്ന എല്ലാ തീരുമാനങ്ങളും ഡിഎംകെ അംഗീകരിക്കും. മത്സരിക്കുന്ന കാര്യം തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നും മനോജ് കുമാർ മീഡിയവണിനോട് പറഞ്ഞു.