അടിയന്തര സാഹചര്യങ്ങളില്‍ അതിര്‍ത്തി കടക്കുന്നവരെ തടയരുത്; കര്‍ണാടകയോട് ഹൈക്കോടതി

കര്‍ണാടക ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആണ് നിയന്ത്രണം കര്‍ശനമാക്കിയതെന്നു കര്‍ണാടക സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

Update: 2021-08-17 15:38 GMT
Advertising

അടിയന്തര സാഹചര്യങ്ങളില്‍ അതിര്‍ത്തി കടന്നു പോകുന്നവരെ തടയരുതെന്നു കര്‍ണാടക സര്‍ക്കാരിന് കേരള ഹൈക്കോടതി നിര്‍ദേശം. മരണം, മെഡിക്കല്‍ ആവശ്യം, എന്നിവയ്ക്കായി യാത്ര ചെയ്യുന്നവരെ തടയരുതെന്നും ഇടക്കാല ഉത്തരവില്‍ കോടതി നിര്‍ദേശിച്ചു. യാത്ര ചെയ്യുന്ന വാഹനം ആംബുലന്‍സ് വേണം എന്ന് നിര്‍ബന്ധിക്കരുത്, സ്വകാര്യ വാഹനങ്ങളില്‍ ആണെങ്കിലും അതിര്‍ത്തി കടന്നു യാത്ര ചെയ്യാന്‍ അനുവദിക്കണം. മതിയായ രേഖകകള്‍ ഉള്ളവരെ തടയരുതെന്നും കോടതി നിര്‍ദേശിച്ചു.

കര്‍ണാടക ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആണ് നിയന്ത്രണം കര്‍ശനമാക്കിയതെന്നു കര്‍ണാടക സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.ദക്ഷിണ കന്നഡയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ ഉള്ളത്. ഹരജിയിലെ ആവശ്യം പരിഗണിക്കാന്‍ ആകില്ലെന്നും കര്‍ണാടക അറിയിച്ചിരുന്നു. മറുപടി സത്യവാങ്മൂലം നല്‍കാന്‍ കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹരജി പരിഗണിക്കുന്നത് ഈ മാസം 25ലേക്ക് മാറ്റി.

കേരളത്തില്‍ നിന്നും വരുന്നവര്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയ കര്‍ണാടക സര്‍ക്കാരിന്റെ നടപടിയില്‍ ഇളവ് തേടി മഞ്ചേശ്വരം എംഎല്‍എ എ.കെ.എം അഷ്‌റഫ് ആണ് കേരള ഹൈക്കോടതിയെ സമീപിച്ചത്. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയ കര്‍ണാടക സര്‍ക്കാര്‍ നടപടി പുനപരിശോധിക്കണമെന്നാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാത്പര്യഹരജിയില്‍ ആവശ്യപ്പെടുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News