മുണ്ടക്കൈ ദുരന്തബാധിതരിൽനിന്ന് ഇ.എം.ഐ പിടിക്കരുത്; ലീഡ് ബാങ്കിനു കത്തയച്ച് ജില്ലാ കലക്ടർ
മീഡിയവൺ വാർത്തയ്ക്കു പിന്നാലെയാണ് നടപടി
Update: 2024-08-18 14:35 GMT


വയനാട്: മുണ്ടക്കൈ ദുരന്തബാധിതരിൽ നിന്ന് ഇ.എം.ഐ പിടിക്കരുതെന്ന് ജില്ലാ കലക്ടർ. ഇക്കാര്യം ആവശ്യപ്പെട്ട് ലീഡ് ബാങ്കിന് ജില്ലാ കലക്ടർ കത്തയച്ചു. ദുരന്തബാധിതർക്ക് നൽകിയ തുകയിൽ നിന്ന് ബാങ്ക് വായ്പ്പയുടേയും മറ്റും തുക കട്ട് ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും 2024 ജൂലൈ 30ന് ശേഷം ഇന്നേ ദിവസം വരെ ഇത്തരത്തിൽ കട്ട് ചെയ്ത തുക തിരിച്ച് നൽകണമെന്നുമാണ് കലക്ടർ ഉത്തരവിട്ടത്. ദുരിതാശ്വാസ ധനത്തിൽ നിന്ന് ബാങ്കുകൾ പണം പിടിക്കുന്നതായ മീഡിയവൺ വാർത്തയെ തുടർന്നാണ് നടപടി.