'കുട്ടിക്ക് സുരക്ഷിത താമസമൊരുക്കാൻ ആവശ്യപ്പെട്ടെങ്കിലും തയാറായില്ല'; സിഡബ്ല്യുസി ചെയർമാനെതിരെ ഗുരുതര ആരോപണവുമായി വിദ്യാര്‍ഥിയുടെ മാതാവ്

മയക്ക് മരുന്ന് ഉപയോഗിക്കുന്നുവെന്ന സംശയം പ്രകടിപ്പിച്ചെങ്കിലും മാനസിക പ്രശ്‌നമായിരിക്കും എന്നാണ് ചെയർമാന്‍ പ്രതികരിച്ചതെന്നും മാതാവ്

Update: 2023-02-22 11:31 GMT
Editor : Lissy P | By : Web Desk
Advertising

കോഴിക്കോട്: സ്‌കൂൾ വിദ്യാർഥിയെ മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ചകേസിൽ ചെൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി ) ജില്ലാ ചെയർമാനെതിരെ വിദ്യാർഥിയുടെ മാതാവ്.

കുട്ടിക്ക് സുരക്ഷിതമായ താമസം ഒരുക്കണമെന്ന് മൂന്ന് മാസം മുമ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വീട്ടിലേക്ക് മടങ്ങി പോകാനാണ് ചെയർമാൻ നിർദേശിച്ചതെന്ന് കുട്ടിയുടെ മാതാവ് ആരോപിച്ചു. മയക്ക്മരുന്ന് ഉപയോഗിക്കുന്നുവെന്ന സംശയം കുടുംബം പ്രകടിപ്പിച്ചെങ്കിലും മാനസിക പ്രശ്‌നമായിരിക്കും എന്നാണ് സിഡബ്ല്യുസി ചെയർമാൻ പ്രതികരിച്ചതെന്നും മാതാവ് പറഞ്ഞു.

മയക്കുമരുന്ന് കാരിയറായി പ്രവർത്തിച്ചെന്ന് കോഴിക്കോട് ജില്ലയിലെ ഒമ്പതാംക്ലാസ് വിദ്യാർഥിയുടെ വെളിപ്പെടുത്തല്‍. 'ഇൻസ്റ്റഗ്രാം ഗ്രൂപ്പുവഴി പരിചപ്പെട്ട ഇടപാടുകാർ ആദ്യം സൗജന്യമായും പിന്നീട് കാരിയറാക്കിയും മയക്കുമരുന്നത് തന്നു. മൂന്നുവർഷമായി മയക്കുമരുന്ന് കാരിയറായി പ്രവർത്തിച്ചു. സ്‌കൂളിൽ നിന്ന് പഠിച്ചുപോയവര്‍ക്കൊക്കെ മയക്കുമരുന്ന് എത്തിച്ചത്'. കൈയിൽ മുറിവ് കണ്ടപ്പോൾ ഉമ്മ ടീച്ചറോടും വിവരം പറഞ്ഞിരുന്നെന്നും വിദ്യാര്‍ഥി വെളിപ്പെടുത്തിയിരുന്നു.

പെൺകുട്ടിയുടെ വെളിപ്പെടുത്തലിൽ പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.  പ്രദേശവാസിയും ഇതര സംസ്ഥാന തൊഴിലാളിയുമടക്കമുള്ള പത്ത് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വിദ്യാർഥിയെ ലഹരിമരുന്ന് കാരിയറാക്കിയ കേസിൽ പൊലീസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് കുടുംബം. പൊലീസ് പരാതി പോലും എഴുതി വാങ്ങിയില്ലെന്ന് പെൺകുട്ടിയുടെ അമ്മ മീഡിയവണിനോട് പറഞ്ഞിരുന്നു. രണ്ട് തവണ പൊലീസ് സ്റ്റേഷനിൽ പോയെങ്കിലും നടപടി ഉണ്ടായില്ല .കാരിയറായി പ്രവർത്തിച്ച 15 പേരുടെ പേരുകൾ പൊലീസിന് എഴുതി നൽകിയിരുന്നു. മയക്കുമരുന്ന് ആദ്യം ലഭിച്ചത് സ്കൂളിൽ നിന്നാണെന്നും പെൺകുട്ടിയുടെ അമ്മ മീഡിയവണിനോട് പറഞ്ഞു .

Full View





Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News