കോഴിക്കോട് ജില്ലയിൽ കനത്ത മഴയെ തുടർന്ന് ഖനന പ്രവർത്തനങ്ങൾ നിരോധിച്ചു
വെളളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ ഉൾപ്പെടെയുള്ളവയിലേക്കുള്ള പ്രവേശനവും നിരോധിച്ചിട്ടുണ്ട്
Update: 2023-09-07 14:55 GMT
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഖനന പ്രവർത്തനങ്ങൾ നിരോധിച്ചു. ഇതുകൂടാതെ മണ്ണെടുക്കൽ, കിണർ നിരമാണം, മണലെടുക്കൽ എന്നിവയും വെളളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ ഉൾപ്പെടെയുള്ളതിലേക്കുള്ള പ്രവേശനവും നിരോധിച്ചിട്ടുണ്ട്.
കോഴിക്കോട് ഇന്നലെ രാത്രി മുതൽ തന്നെ മഴ ശക്തിയായി തുടരുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജില്ലാ കളക്ടർ നിയന്ത്രണമേർപ്പെടുത്തി കൊണ്ട് ഉത്തരവിട്ടിരിക്കുന്നത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഈ നിരോധനം തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.