ബിജെപിയുടെ വിദ്വേഷ മുദ്രാവാക്യത്തിനെതിരെ ഡിവൈഎഫ്ഐ പരാതി നല്‍കി

'അഞ്ചു നേരം നിസ്‌കരിക്കാൻ പള്ളികൾ ഒന്നും കാണില്ല, ബാങ്ക് വിളിയും കേൾക്കില്ല' എന്നായിരുന്നു മുദ്രാവാക്യം

Update: 2022-08-30 09:35 GMT
Advertising

കണ്ണൂർ തലശ്ശേരിയിൽ ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണ പരിപാടിക്കിടെ ബിജെപി പ്രവർത്തകർ മുഴക്കിയ വിദ്വേഷ മുദ്രാവാക്യത്തിനെതിരെ ഡിവൈഎഫ്ഐ പരാതി നല്‍കി. മുസ്‍ലിം പള്ളികൾ തകർക്കുമെന്നായിരുന്നു ഭീഷണി. നാടിന്‍റെ മതമൈത്രി തകർക്കാൻ സംഘപരിവാറിനെ അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു.

"യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റി തലശേരിയില്‍ സംഘടിപ്പിച്ച റാലിക്കിടെ ഉയർത്തിയ വിദ്വേഷ മുദ്രാവാക്യങ്ങള്‍ കേരളത്തിന്‍റെ ഐക്യം തകർക്കുന്നതാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലേതുപോലെ മതത്തിന്‍റെ പേരിൽ വെറുപ്പ് വളർത്താനാണ് ശ്രമം. ഇത് അനുവദിക്കാൻ കഴിയില്ല. മതേതരം ഉയർത്തിപ്പിടിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി നൽകേണ്ടതുണ്ട്. തലശേരിയില്‍ പരസ്യമായി വിദ്വേഷ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ബിജെപി നേതാക്കൾക്കും പ്രവര്‍ത്തകർക്കുമെതിരെ തലശ്ശേരി ബ്ലോക്ക് സെക്രട്ടറി ജിഥുൻ പരാതി നൽകി"- ഡിവൈഎഫ്ഐ പ്രസ്താവനയില്‍ അറിയിച്ചു.

ബിജെപിയുടെയും യുവമോർച്ചയുടെയും മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പ്രകോപനപരമായ മുദ്രാവാക്യം- 'അഞ്ചു നേരം നിസ്‌കരിക്കാൻ പള്ളികൾ ഒന്നും കാണില്ല, ബാങ്ക് വിളിയും കേൾക്കില്ല... ജയ് ബോലോ ജയ് ജയ് ബോലോ ആർഎസ്എസ്'' എന്നീ മുദ്രാവാക്യങ്ങളാണ് ഉയര്‍ന്നത്. ജയകൃഷ്ണനെ വെട്ടിയവർ ആയുസ് ഒടുങ്ങി മരിക്കില്ലെന്നും ആർഎസ്എസിന്റെ കോടതിയിൽ ഇവർക്കുള്ള ശിക്ഷ നടപ്പിലാക്കുമെന്നും അടക്കം നിരവധി പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ പ്രകടനത്തിൽ ഉടനീളം ഉയർന്നു.

Full View

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News