ചാലക്കുടിയിൽ പൊലീസ് ജീപ്പ് തകർത്ത കേസിൽ ഡി.വൈ.എഫ്.ഐ നേതാവ് നിധിൻ പുല്ലൻ ഒളിവിൽ

നിധിൻ പുല്ലനെ കസ്റ്റഡിയിൽ എടുത്തിരുന്നുവെങ്കിലും സി.പി.എം പ്രവർത്തകർ ബലം പ്രയോഗിച്ച് പുറത്തിറക്കിയിരുന്നു

Update: 2023-12-23 02:45 GMT
Editor : rishad | By : Web Desk
Advertising

തൃശൂർ: ചാലക്കുടിയിൽ ഡി.വൈ.എഫ്.ഐയും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിൽ പ്രതിയായ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം നിധിൻ പുല്ലൻ ഒളിവിൽ. നിധിനെ ഇന്നലെ കസ്റ്റഡിയിൽ എടുത്തിരുന്നുവെങ്കിലും സി.പി.എം പ്രവർത്തകർ ബലം പ്രയോഗിച്ച് പുറത്തിറക്കിയിരുന്നു.

ഐ.ടി.ഐ യൂണിയൻ തിരഞ്ഞെടുപ്പിന്റെ എസ്.എഫ്.ഐ ആഹ്ലാദ പ്രകടനത്തിൽ ഹെൽമെറ്റ് ധരിക്കാത്തവർക്ക് പൊലീസ് പിഴ ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എസ്.എഫ്.ഐ - ഡി.വൈ.എഫ്.ഐ പ്രവർത്തകർ പൊലീസ് ജീപ്പ് തകർത്തത്.  പൊലീസുകാര്‍ ജീപ്പിലിരിക്കെയാണ് പ്രവര്‍ത്തകര്‍ ജീപ്പിന് മുകളില്‍ വരെ കയറി അക്രമം അഴിച്ചുവിട്ടത്

സംഭവത്തിന് ശേഷം നിധിൻ പുല്ലനെ അറസ്റ്റ് ചെയ്യാൻ പൊലീസുകാര്‍ എത്തിയപ്പോൾ സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്ന് തടഞ്ഞിരുന്നു. എന്നാൽ പൊലീസുകാര്‍ വിട്ടില്ല. ബലം പ്രയോഗിച്ച് നിധിൻ പുല്ലനെ പൊലീസുകാര്‍ കസ്റ്റഡിയിലെടുത്തു. പിന്നാലെ സിപിഎം പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച് പുറത്തിറക്കുകയായിരുന്നു. ഇയാൾക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനും പൊലീസുകാരെ ആക്രമിച്ചതിനും ഭീഷണിപ്പെടുത്തിയതിനും അടക്കം കേസുണ്ടെന്നാണ് വിവരം. 

Watch Video Report

Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News