എൽദോസ് കുന്നപ്പിള്ളിലിന്റെ മുൻകൂർ ജാമ്യം: സർക്കാർ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

ലൈംഗിക പീഡനക്കേസിൽ എൽദോസിനെ ഇന്ന് ആലുവയിലെ സുഹൃത്തിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും

Update: 2022-11-01 01:11 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എയ്ക്ക് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എൽദോസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കേസിൽ എം.എൽ.എയെ കസ്റ്റഡിയിലെടുത്ത് കുടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് സർക്കാർ വാദം.

കഴിഞ്ഞതവണ ഹരജി പരിഗണിച്ച കോടതി എൽദോസ് കുന്നപ്പിള്ളിലിന് നോട്ടീസ് അയച്ചിരുന്നു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹരജിയിൽ വാദം കേൾക്കുക. കർശന ഉപാധികളോടെ തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതിയാണ് എൽദോസിന് ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് എൽദോസിനെ ഇന്ന് ആലുവയിലെ സുഹൃത്തിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും.

അതിനിടെ, കേസിൽ അഭിഭാഷകരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ അഭിഭാഷകർ ഹൈക്കോടതി നടപടികൾ ബഹിഷ്‌ക്കരിച്ചിരുന്നു. ഹൈക്കോടതി അഭിഭാഷക അസോസിയേഷനാണ് ബഹിഷ്‌ക്കരിച്ചത്. ഇതോടെ ഹൈക്കോടതിയുടെ പ്രവർത്തനങ്ങൾ ഏറെക്കുറെ സ്തംഭിച്ചിരുന്നു. ഇന്നലെ പരിഗണിക്കേണ്ട കേസുകൾ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.

ഒത്തുതീർപ്പ് ചർച്ചയ്ക്കാടി അഭിഭാഷകരുടെ ഓഫിസിൽ എത്തിയപ്പോൾ പരാതിക്കാരിയെ എൽദോസ് കുന്നപ്പിള്ളിൽ ആക്രമിച്ചെന്ന കേസിലാണ് പൊലീസ് എം.എൽ.എയുടെ മൂന്ന് അഭിഭാഷകരെയും പ്രതിചേർത്തത്. അഡ്വ. സുധീർ, അഡ്വ. അലെക്‌സ്, അഡ്വ. ജോസ് എന്നിവർക്കെതിരെയാണ് കേസ്.

Summary: Today, the Kerala High Court will consider the plea filed by the government seeking cancellation of the anticipatory bail granted to Eldose Kunnapillil MLA in the sexual harassment case

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News