കേരളം നാളെ പോളിങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദപ്രചാരണം

കള്ളവോട്ട് തടയാനുള്ള പ്രത്യേക സംവിധാനവും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തവണ ഒരുക്കിയിട്ടുണ്ട്

Update: 2024-04-25 00:47 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പോളിങ് നാളെ നടക്കും. 20 മണ്ഡലങ്ങളിലെ സ്ഥാനാർഥികളും അണികളും ഇന്ന് നിശബ്ദ പ്രചാരണത്തിലാണ് ഉണ്ടാവുക. പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ ആരംഭിക്കും. ഒരുമാസത്തോളം നീണ്ടുനിന്ന  പ്രചാരണത്തിന് ശേഷമാണ് പരസ്യപ്രചാരണം അവസാനിച്ചത്.

ഇനിയുള്ള 24 മണിക്കൂറുകൾ നിശബ്ദത പ്രചാരണത്തിലൂടെ തരംഗം സൃഷ്ടിക്കാമെന്നുള്ള രാഷ്ട്രീയപാർട്ടികളുടെ പ്രതീക്ഷകളാണ്. പ്രചാരണ കോലാഹലങ്ങൾ ഇല്ലാതെ സ്ഥാനാർഥികൾ വീട് വീടാന്തരം കയറി വോട്ട് അഭ്യർഥിക്കുന്ന മണിക്കൂറുകളാണ് ഇനി.  പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ ആരംഭിക്കും. 20 ലോക്സഭാ മണ്ഡലങ്ങളിലും ഇതിനായി പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. കള്ളവോട്ട് തടയാനുള്ള പ്രത്യേക സംവിധാനവും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തവണ ഒരുക്കിയിട്ടുണ്ട്.

8 ജില്ലകളിൽ പൂർണമായും വെബ് കാസ്റ്റിംങ് ഏർപ്പെടുത്തി.പ്രശ്നബാധിത ബൂത്തുകളിൽ കേന്ദ്ര സേനയെ വിന്യസിക്കും. നാളെ രാവിലെ ഏഴുമണി മുതലാണ് പോളിങ് ആരംഭിക്കുക.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News