ലോഹ തോട്ടിയുപയോഗിക്കുമ്പോൾ വൈദ്യുതാഘാതം; അഞ്ചു കൊല്ലത്തിനിടെ മരിച്ചത്‌ 132 പേർ

കഴിഞ്ഞകൊല്ലം മാത്രം 41 പേർക്കാണ് ലോഹ തോട്ടിയുപയോഗിക്കുമ്പോൾ വൈദ്യുതിലൈനിൽ നിന്ന് ഷോക്കേറ്റത്. അതിൽ 21 പേരും തൽക്ഷണം മരണമടഞ്ഞു

Update: 2022-04-23 14:59 GMT
Advertising

തിരുവനന്തപുരം: സമീപകാലത്ത് വൈദ്യുതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുണ്ടായ അപകടങ്ങളിൽ ഭൂരിഭാഗവും സംഭവിച്ചത് വൈദ്യുതി ലൈനുകൾക്ക് സമീപം ഇരുമ്പ്/ അലുമിനിയം തോട്ടി ഉപയോഗിക്കുമ്പോഴാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നിരവധി പേർക്കാണ് ഇത്തരത്തിൽ വൈദ്യുതാഘാതമേറ്റ് ജീവഹാനിയുണ്ടാവുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തിട്ടുള്ളത്.

കഴിഞ്ഞകൊല്ലം മാത്രം 41 പേർക്കാണ് ലോഹ തോട്ടിയുപയോഗിക്കുമ്പോൾ വൈദ്യുതിലൈനിൽ നിന്ന് ഷോക്കേറ്റത്. അതിൽ 21 പേരും തൽക്ഷണം മരണമടഞ്ഞു. 20 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇക്കൊല്ലം ഇതുവരെ ഏഴു പേരാണ് മരണമടഞ്ഞത്. രണ്ട് പേർക്ക് പൊള്ളലേറ്റു. 2017 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ മനസ്സിലാക്കാം ഈ അപകടസാധ്യതയുടെ ഗൗരവം. ലോഹതോട്ടി വില്ലനായി മാറിയപ്പോൾ ഇക്കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടെ 250 അപകടങ്ങളിലായി 132 പേരാണ് മരണമടഞ്ഞത്.

അപകടങ്ങളിലേറെയും സംഭവിച്ചത് വൈദ്യുതി ലൈനിനു സമീപത്തെ പ്ലാവിൽ നിന്നോ മാവിൽ നിന്നോ ഒക്കെ ഫലം ശേഖരിക്കുമ്പോഴാണ്. സൗകര്യപ്രദമായ തോട്ടിയായി രൂപാന്തരം പ്രാപിച്ച പഴയ ദൂരദർശൻ ആന്റിന പൈപ്പും അരയിഞ്ച് ജി ഐ പൈപ്പുമൊക്കെയാണ് ഇവിടെ വില്ലൻമാരാകുന്നത്. ആവശ്യാനുസരണം നീളം ക്രമീകരിക്കാവുന്ന അലുമിനിയം തോട്ടികളും ഇപ്പോൾ അഗ്രി ഹാർഡ്വെയർ ഷോപ്പുകളിൽ സുലഭമാണ്. ലോഹനിർമ്മിത തോട്ടികളും കോണികളും ഉപയോഗിക്കുമ്പോൾ സമീപത്തെങ്ങും വൈദ്യുതി ലൈനില്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ജാഗ്രത പുലർത്താം, അപകടം ഒഴിവാക്കാം.

Electric shock when using metal Thotti; In five years, 132 people have died

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News