ഇപിയുടെ ആത്മകഥാ വിവാദം; ഡിസി ബുക്‌സിനെതിരെ കേസെടുത്തു

പബ്ലിക്കേഷൻസ് വിഭാഗം മേധാവി ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കി

Update: 2024-12-31 15:49 GMT
Editor : banuisahak | By : Web Desk
Advertising

കോട്ടയം: ഇ.പി ജയരാജന്റെ പേരിലുള്ള പുസ്‌തക വിവാദത്തിൽ ഡി.സി ബുക്‌സിനെതിരെ പൊലീസ് കേസെടുത്തു. പബ്ലിക്കേഷൻസ് വിഭാഗം മേധാവി ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കി കോട്ടയം ഈസ്റ്റ് പൊലീസാണ് കേസ് എടുത്തത്. ഡിസി രവിയെയും ജീവനക്കാരെയും വീണ്ടും പൊലീസ് ചോദ്യം ചെയ്തേക്കും.

സംഭവത്തില്‍ കേസെടുക്കാന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി കോട്ടയം ജില്ലാ പോലീസ് മേധാവി എ.ഷാഹുല്‍ ഹമീദിന് കഴിഞ്ഞ ദിവസമാണ് നിർദേശം ലഭിച്ചത്. പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എഫ്‌ഐആറിൽ വിശ്വാസവഞ്ചന അടക്കുള്ള ജാമ്യമില്ല വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്. IT ആക്‌ട്, സ്വകാര്യ രേഖയിൽ തിരുത്തൽ വരുത്തി തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

വിവാദത്തെ തുടര്‍ന്ന് എ.വി ശ്രീകുമാറിനെ ഡി.സി ബുക്‌സ്‌ നേരത്തേ സസ്‌പെൻഡ് ചെയ്‌തിരുന്നു. വെള്ളിയാഴ്‌ചയാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കോട്ടയം എസ്‌പി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയത്. ആത്മകഥ ചോര്‍ന്നത് ഡി.സി ബുക്‌സിൽ നിന്ന് തന്നെയാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ആത്മകഥ തിരുത്താൻ കണ്ണൂർ ദേശാഭിമാനി ലേഖകൻ രഘുനാഥിനെ ഇപി ചുമതലപ്പെടുത്തി. പുസ്‌തക രൂപത്തിലാക്കാമെന്ന് പറഞ്ഞു ഇയാളിൽ നിന്നും പ്രതി ശ്രീകുമാർ ഇ മെയിൽ വഴി വിവരങ്ങൾ നേടിയെടുക്കുകയായിരുന്നു. പിന്നീട് എഴുതാത്തതും പറയാത്തതുമായ കാര്യങ്ങൾ ചേർത്ത് ഇപിയുടെ പേരിലുള്ള പുസ്‌തകമെന്ന പേരിൽ പ്രചരിപ്പിച്ചെന്നും എഫ്‌ഐആറിൽ പറയുന്നു.


Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News