കോഴിക്കോട് യുവതിക്ക് നേരെ മുൻ ഭർത്താവിന്റെ ആസിഡ് ആക്രമണം
പൂനത്ത് സ്വദേശി പ്രബിഷക്ക് നേരെയാണ് ആക്രമണം


കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂരിൽ യുവതിക്ക് നേരെ മുൻ ഭർത്താവിന്റെ ആസിഡ് ആക്രമണം. പൂനത്ത് സ്വദേശി പ്രബിഷയ്ക്കാണ് ആക്രമണമേറ്റത്. യുവതിയുടെ മുഖത്തും നെഞ്ചിലും പൊള്ളലേറ്റു. ആസിഡിയൊഴിച്ച ശേഷം പ്രതി പ്രശാന്ത് മേപ്പയൂർ പൊലീസിൽ കീഴടങ്ങി.
ഇന്ന് രാവിലെ 9.30ഓടുകൂടി ചെറുവണ്ണൂരിലെ ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയതായിരുന്നു പ്രബിഷ. ഇതേ സമയം ഇവരുടെ മുന്‍ ഭര്‍ത്താവായ പ്രശാന്തും അവിടെയുണ്ടായിരുന്നു. മൂന്ന് വര്‍ഷമായി ഇവര്‍ പിരിഞ്ഞാണ് താമസിക്കുന്നത്. തുടര്‍ന്ന് സംസാരിക്കുന്നതിനിടെ ഇയാള്‍ യുവതിക്ക് നേരെ ആസിഡ് ഒഴിക്കുകയായിരുന്നു. യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
പ്രശാന്ത് മദ്യപിച്ചത്തിയാണ് മകളെ ആക്രമിച്ചതെന്ന് പ്രബിഷയുടെ അമ്മ സ്മിത പറഞ്ഞു. പ്രശാന്ത് നിരന്തരം മകളെ ശല്യം ചെയ്തിരുന്നെന്നും സ്മിത കൂട്ടിച്ചേർത്തു