നവകേരള സദസ്സിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; കലാപാഹ്വാനത്തിന് കേസെടുത്ത് പൊലീസ്

ഐ.പി.സി 153 കലാപമുണ്ടാക്കാനുള്ള ശ്രമം, കേരളാ പൊലീസ് ആക്ടിലെ 120 എന്നീ വകുപ്പുകളാണ് ഫാറൂഖിനെതിരെ ചുമത്തിയിരിക്കുന്നത്

Update: 2023-12-09 15:50 GMT
Facebook post from Navakerala audience; The police registered a case for the call to art
AddThis Website Tools
Advertising

പാലക്കാട്: നവകേരള സദസ്സിനെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട യുവാവിനെതിരെ കേസെടുത്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ ഫറൂഖിനെതിരെയാണ് കേസെടുത്തത്. പാലക്കാട് തൃത്താല പൊലീസാണ് കേസെടുത്തത്. നവകേരള ബസ്സിലുള്ളവരെ ആലിബാബയും കള്ളന്മാരുമായി ഉപമിച്ചായിരുന്നു ഇദ്ദേഹത്തിന്റെ പോസ്റ്റ്.






Full View

'നവകേരള സദസ്സ് ധൂർത്താണ്' എന്ന തരത്തിലുള്ള പരാമർശങ്ങളും നടത്തിയിരുന്നു. ഇതിനെതിരെ ഡി.വൈ.എഫ്.ഐ നേതാക്കൾ നല്‍‌കിയ പരാതിയിലാണ് തൃത്താല പൊലീസ് കേസെടുത്തിരിക്കുന്നത്. ഐ.പി.സി 153 കലാപമുണ്ടാക്കാനുള്ള ശ്രമം, കേരളാ പൊലീസ് ആക്ടിലെ 120 എന്നീ വകുപ്പുകളാണ് ഫാറൂഖിനെതിരെ ചുമത്തിയിരിക്കുന്നത്.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News