വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് തട്ടിപ്പ്; വിദ്യാർഥികളെ ആകർഷിക്കുന്നത് സർക്കാർ സർവീസിൽ കയറിയവരെ ചൂണ്ടിക്കാട്ടി

ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് വാട്ടർ അതോറിറ്റിയിലും കൃഷിഭവനിലും അടക്കം ജോലി ചെയ്യുന്ന വിദ്യാർഥികൾ തങ്ങൾക്കുണ്ടെന്ന് സ്ഥാപന ഉടമ

Update: 2023-06-06 04:45 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: ആറ് മാസത്തിനകം ലഭിച്ച സർട്ടിഫിക്കറ്റ് കൊണ്ട് സർക്കാർ സർവീസിൽ കയറിയവരെ ചൂണ്ടിക്കാട്ടിയാണ് എഡ്യു CFC ഇൻറർനാഷണൽ വിദ്യാർഥികളെ ആകർഷിക്കുന്നത്. ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് വാട്ടർ അതോറിറ്റിയിലും കൃഷിഭവനിലും അടക്കം ജോലി ചെയ്യുന്ന വിദ്യാർഥികൾ തങ്ങൾക്കുണ്ടെന്ന് ഇവർ അവകാശപ്പെടുന്നു. എന്നാൽ പരീക്ഷകൾ നടത്തിയല്ലാതെ ഇതുവരെ സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല എന്നാണ് സ്ഥാപന ഉടമയുടെ വാദം.

കേരള പി.എസ്.സി എഴുതാൻ വേണ്ടി മാത്രമാണെങ്കിൽ ഈ സർട്ടിഫിക്കറ്റ് എടുക്കേണ്ടതില്ല എന്ന മുന്നറിയിപ്പ് ഇവർ നൽകുന്നുണ്ട്. പക്ഷേ ആറ് മാസം കൊണ്ട് ബി ടെക് സർട്ടിഫിക്കറ്റ് വാങ്ങി വാട്ടർ അതോറിറ്റിയിൽ ഉദ്യോഗകയറ്റം നേടിയ വിദ്യാർഥി തങ്ങൾക്ക് ഉണ്ടെന്നും സ്ഥാപനം അവകാശപ്പെടുന്നു. ഇത് കൂടാതെ കൃഷി വകുപ്പിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ആറുമാസം കൊണ്ട് നേടിയ ബിരുദ സർട്ടിഫിക്കറ്റ് ഉള്ളവർ ജോലി ചെയ്യുന്നുണ്ട്.

എന്നാൽ അംഗീകാരത്തോടെയാണ് ഏജൻസി പ്രവർത്തിക്കുന്നത് എന്നാണ് സ്ഥാപന ഉടമയുടെ വാദം. പരീക്ഷകളും ക്ലാസും നടത്തി മാത്രമേ ബിരുദം നൽകിയിട്ടുള്ളൂ. ജീവനക്കാരുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണെന്നും സ്ഥാപന ഉടമ ഹാരിസ് മീഡിയവണിനോട് പറഞ്ഞു.വിദേശത്ത് പോലും ഉപരിപഠനത്തിനും ഉന്നത ജോലികൾ നേടുന്നതിനും ഈ ബിരുദം മതിയാകും എന്നതാണ് ഇവർ നൽകുന്ന മറ്റൊരു ഉറപ്പ്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News