സംസ്ഥാനത്ത് പനി കൂടുന്നു; 10 ദിവസത്തിനിടെ ചികിത്സ തേടിയത് 8000ലധികം പേർ
എച്ച്3 എൻ2 വൈറസ് വ്യാപനമുണ്ടോയെന്ന് കണ്ടെത്താനായി സ്രവ പരിശോധന ഇന്ന് ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് പനി കൂടുന്നു. കഴിഞ്ഞ 10 ദിവസത്തിനിടെ എൺപതിനായരത്തിലധികം പേരാണ് സർക്കാർ ആശുപത്രികളിൽ പനിക്ക് ചികിത്സ തേടിയത്. എച്ച്3 എൻ2 വൈറസ് വ്യാപനമുണ്ടോയെന്ന് കണ്ടെത്താനായി സ്രവ പരിശോധന ഇന്ന് ആരംഭിക്കും.
മാർച്ച് ഒന്നിനാണ് ഏറ്റവും കൂടുതൽ പേർ പനിക്ക് ചികിത്സ തേടിയത്. 9480 പേരാണ് ചികിത്സ തേടിയത്. മാർച്ച് ഒന്ന് ബുധനാഴ്ച 9480 പേർ, മാർച്ച് രണ്ടിന് 8221 പേർ, മാർച്ച് മൂന്ന് 8191 പേർ, മാർച്ച് നാല് 8245 പേർ, മാർച്ച് 3642 പേർ എന്നിങ്ങനെയാണ് സർക്കാർ ആശുപത്രികൾ പനിക്ക് ചികിത്സ തേടിയവരുടെ എണ്ണം. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 17, 532 പേർ പനി കാരണം ആശുപത്രിയിലെത്തി. കഴിഞ്ഞ തിങ്കളാഴ്ച മുതൽ ഇന്നലെ വരെ ചികിത്സ തേടിയവരുടെ എണ്ണം ദിനേന എണ്ണായിരത്തിന് മുകളിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
സ്വകാര്യ ആശുപത്രികളിൽ പനിബാധിച്ച് എത്തിയവരുടെ കണക്കുകൾ കൂടി കൂട്ടിയാൽ 10 ദിവസത്തിനുള്ളിൽ ചികിത്സ തേടിയവരുടെ എണ്ണം ഒരു ലക്ഷം കവിയും.