'മാസപ്പടി വിവാദം പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് വിഷയം, ഉമ്മൻചാണ്ടി തരംഗം എൽ.ഡി.എഫിനെ അസ്വസ്ഥപ്പെടുത്തുന്നു'; വി.ടി ബൽറാം

''ഉമ്മൻ ചാണ്ടിയുടെ ഓർമകളെ തമസ്‌കരിച്ചു കളയണമെന്ന വാശി എൽ.ഡി.എഫിനുണ്ടാകുന്നത് ദൗർഭാഗ്യകരമാണ്''

Update: 2023-08-18 04:29 GMT
Editor : Lissy P | By : Web Desk
Advertising

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ആരോപണ വിധേയരായ മാസപ്പടി വിവാദം പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് വിഷയം തന്നെയാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബൽറാം. വീണക്ക് ലഭിച്ച ഒന്നേമുക്കാൽ കോടി അഴിമതിയിലൂടെ ശേഖരിച്ച കള്ളപ്പണമാണ്. പിൻവാതിലിലൂടെ മറ്റ് പല സേവനങ്ങളും ചെയ്തുകൊടുത്തതിനുള്ള അനധികൃതമായ പ്രതിഫലമാണിത്.ഇതിനെക്കുറിച്ച് അന്വേഷിക്കാൻ വിജിലൻസ് തയ്യാറുണ്ടോ എന്നും ബൽറാം ചോദിച്ചു.

പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടി വികാരം എൽഡിഎഫിനെ അസ്വസ്ഥപ്പെടുത്തുകയാണെന്നും വി.ടി ബൽറാം മീഡിയവണിനോട് പറഞ്ഞു. 'ഉമ്മൻചാണ്ടിയുടെ ഓർമയിലാണ് പുതുപ്പള്ളി എന്നും നിൽക്കുക. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും അത് അങ്ങനെ തന്നെയാകും. അതിനെ സഹതാപതരംഗം എന്ന് പറഞ്ഞ് വിലകുറച്ച് കാണേണ്ടത് എന്തിനാണ്. ഉമ്മൻ ചാണ്ടിയുടെ ഓർമകളെ തമസ്‌കരിച്ചു കളയണമെന്ന വാശി എൽ.ഡി.എഫിനുണ്ടാകുന്നത് ദൗർഭാഗ്യകരമാണ്. അത് നടക്കാൻ പോകുന്ന കാര്യവുമില്ല'.. ബല്‍റാം പറഞ്ഞു.

'തെരഞ്ഞെടുപ്പ് പോരാട്ടവേദിയിൽ വികസനം തന്നെയാണ് ചർച്ചയാകേണ്ടത്. അത് ചർച്ച ചെയ്യാൻ തയ്യാറുമാണ്. വികസനത്തിന് പലമാനങ്ങളുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ ഏഴുവർഷത്തിനിടെ പിണറായി വിജയൻ സർക്കാർ കാലത്ത് നടന്ന വികസനവും അതിന് മുമ്പ് ഉമ്മൻചാണ്ടിയുടെ വികസനവും ചർച്ച ചെയ്യാൻ സി.പി.എമ്മിന്റെ മുതിർന്ന നേതാക്കൾ ആരെങ്കിലും തയ്യാറുണ്ടോ എന്നും ബൽറാം ചോദിച്ചു. കേരളം വലിയ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണ്. ഇവിടെ ഒരു വികസനവും നടക്കുന്നില്ല എന്നതാണ് യാഥാർഥ്യം. അതിൽ നിന്ന് ചർച്ച  വഴി മാറ്റുന്നതിന് പ്രാദേശികമായ റോഡും തോടും പറഞ്ഞാണ് ഇവർ കാര്യങ്ങൾ പറയുന്നതെന്നും ബല്‍റാം പറഞ്ഞു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News