‘മോദിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കി,അന്തസ് ഹനിച്ചു’ പ്രധാനമന്ത്രിയെ വിമർശിച്ചയാൾക്കെതിരെയുള്ള എഫ്.ഐ.ആർ പുറത്ത്

ഇലക്ടറല്‍ ബോണ്ട് അടക്കമുള്ളവയെ വിമര്‍ശിച്ചതിന് ബി.ജെ.പി പ്രവർത്തകർ നൽകിയ പരാതിയിലാണ് വിദ്വേഷ പ്രചാരണമുള്‍പ്പടെയുള്ള വകുപ്പുകളിട്ട് കേസെടുത്തത്

Update: 2024-04-13 14:00 GMT
Advertising

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് സോളിഡാരിറ്റി തിരുവനന്തപുരം ജില്ലാ സെക്രട്ടറിക്കെതിരെയുള്ള​ പൊലീസ് എഫ്.ഐ.ആർ പുറത്ത്.ഇലക്ടറൽ ബോണ്ട് അടക്കമുള്ള വിഷയങ്ങളിൽ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ മോദിയുടെ സൽപ്പേരിന് കളങ്കമുണ്ടായെന്നും,അന്തസ് ഹനിക്കപ്പെട്ടുമെന്നാണ് എഫ്.ഐ.ആറിലുള്ളത്.

ഇലക്ടറല്‍ ബോണ്ട് അടക്കമുള്ളവയെ വിമര്‍ശിച്ചതിന് നബീല്‍ നാസറിനെതിരെ പാ​ലോട് പൊലീസ് വിദ്വേഷ പ്രചാരണമുള്‍പ്പടെയുള്ള വകുപ്പുകളിട്ടാണ് കേസെടുത്തത്. ‘ഇലക്ടറൽ ബോണ്ടിനെതിരെ നബീൽ ഫേസ്ബുക്കിലിട്ട പോസ്റ്റുകൾ തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന ഉദ്ദേശത്തോ​ടുകൂടിയാണ്. വിമർശന പോസ്റ്റുകൾ, രാഷ്ട്രീയ പാർട്ടികൾക്കിടയിൽ വിദ്വേഷങ്ങളും സംഘർഷങ്ങളും ഉണ്ടാക്കാൻ ശ്രമിച്ചുവെന്നും’ റിപ്പോർട്ടിൽ പൊലീസ് എഴുതിച്ചേർത്തിട്ടുണ്ട്.

ബി.ജെ.പി നേതാക്കളുടെ പരാതിയിലാണ് പാലോട് പോലീസ് കേ​സെടുത്തത്. പൊലീസിന്റെ വിചിത്ര നടപടിയിൽ വ്യാപകപ്രതിഷേധമുയർന്നിട്ടുണ്ട്. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News