പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു
രാസമാലിന്യങ്ങൾ പുഴയിലേക്ക് ഒഴുക്കിവിടുന്നെന്ന് നാട്ടുകാർ ആരോപിച്ചു
Update: 2024-05-21 06:29 GMT
ആലുവ: പെരിയാർ നദിയിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു. കളമശ്ശേരി, ഏലൂർ ഭാഗത്താണ് മീനുകൾ ചത്തുപൊങ്ങിയത്. എടയാർ വ്യവസായ മേഖലയിലെ രാസമാലിന്യങ്ങൾ പുഴയിലേക്ക് തള്ളിയെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ഇന്നലെ രാത്രിയോടെയാണ് മത്സ്യങ്ങൾ ചത്തുപൊങ്ങുന്നെന്ന വിവരം ആദ്യം ലഭിച്ചത്. എടയാർ വ്യവസായ മേഖലയിൽ നിന്നുള്ള രാസമാലിന്യങ്ങൾ പുഴയിലേക്ക് കൂട്ടത്തോടെ ഒഴുക്കിവിടുന്നതാണ് ഇതിന് കാരണമെന്നാണ് നാട്ടുകാരുടെ പ്രധാന ആക്ഷേപം. രാസമാലിന്യം കലർന്ന പുഴയിലെ ജലത്തിന്റെ നിറവും മാറിയിട്ടുണ്ട്. വലിയ തോതിലുള്ള ദുർഗന്ധവും സ്ഥലത്ത് നിലവിലുണ്ട്.