ഫിഷറീസ് സർവകലാശാല സെർച്ച് കമ്മിറ്റി: ഗവർണർക്ക് ഹൈക്കോടതിയുടെ നോട്ടീസ്

ഹരജിയിൽ തീരുമാനം ഉണ്ടാകും വരെ തുടർനടപടികൾ ഉണ്ടാകില്ലെന്ന് ചാൻസലറുടെ ഉറപ്പ്

Update: 2024-07-18 08:07 GMT
Advertising

തൃശൂർ: ഫിഷറീസ് സർവകലാശാലയിലെ വി.സി നിയമനത്തിനായുള്ള സെർച്ച് കമ്മിറ്റി രൂപീകരണത്തിൽ ഗവർണർക്ക് ഹൈക്കോടതിയുടെ നോട്ടീസ്. ​ഗവർണറുടെ നടപടി ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നോട്ടീസ്.

നോട്ടീസ് ലഭിച്ചതിനെ തുടർന്ന് ഹരജിയിൽ തീരുമാനം ഉണ്ടാകും വരെ തുടർനടപടികൾ ഉണ്ടാകില്ലെന്ന് ചാൻസലർ കോടതിയിൽ ഉറപ്പ് നൽകി. സർവകലാശാലയ്ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. സർവകലാശാല നിയമനവുമായി ബന്ധപ്പെട്ട സർക്കാറും ​ഗവർണറും തമ്മിലുള്ള പോര് വീണ്ടും ശക്തമാകുകയാണ്.

Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News