കൊച്ചിയിലെ ഭക്ഷ്യവിഷബാധ; ചികിത്സ തേടിയവരുടെ എണ്ണം പത്തായി

ചികിത്സ തേടിയവരിൽ നാലുപേർ ഇൻഫോപാർക്ക് ജീവനക്കാരാണ്

Update: 2023-10-27 10:05 GMT
Advertising

കൊച്ചി: കാക്കനാട്ടെ ഹോട്ടലിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയവരുടെ എണ്ണം പത്തായി. ചികിത്സ തേടിയവരിൽ നാല് പേർ ഇൻഫോ പാർക്ക് ജീവനക്കാരാണ്. ഇതേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചയാൾ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. മരിച്ച പാലാ ചെമ്പിളാവ് സ്വദേശി രാഹുലിന്റേതുൾപ്പെടെ മൂന്ന് പേരുടെ രക്തത്തിൽ സാൽമോണല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

എഴും മൂന്നും വയസ്സ് പ്രായമുള്ള കുട്ടികൾ അടക്കം 10 പേരാണ് വിവിധ ആശുപത്രികളിലായി പതിനെട്ടാം തീയതി മുതൽ ഇരുപതാം തീയതി വരെയുള്ള ദിവസങ്ങളിൽ ചികിത്സ തേടിയത്. ഇവരെല്ലാവരും കാക്കനാട് ഉള്ള ലേ ഹയാത്ത് ഹോട്ടലിൽ നിന്നും 18ാം തീയതി ഭക്ഷണം വാങ്ങി കഴിച്ചിരുന്നു.

ചികിത്സ തേടിയവരിൽ നാലുപേർ ഇൻഫോപാർക്ക് ജീവനക്കാരാണ്. ഇവരിൽ രണ്ടുപേരിലാണ് സൽമോനെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ബാക്കിയുള്ളവരുടെ രക്ത പരിശോധനാഫലം കിട്ടേണ്ടതുണ്ട്. നേരത്തെ മരിച്ച രാഹുലിന്റെ രക്തത്തിലും സാൽമനല്ലാ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. മൈക്രോബയോളജി പരിശോധനയിൽ രാഹുലിന്റെ ശരീരത്തിൽ ഷിഗല ബാക്ടീരിയയുടെ സാന്നിധ്യവും കണ്ടെത്തി. കൂടുതൽ ആളുകൾ ഇതേ ദിവസം ചികിത്സ തേടിയിരുന്നോ എന്ന കാര്യത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് തേടി. ലെ ഹയാത്ത് ഹോട്ടലിൽ നിന്ന് ഷവർമ വാങ്ങിക്കഴിച്ച രാഹുലിന് ഭക്ഷ്യവിഷബാധ ഏറ്റുവെന്ന ബന്ധുക്കളുടെ പരാതിയിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്ന ശേഷമാകും കൂടുതൽ നടപടികളിലേക്ക് തൃക്കാക്കര പൊലീസ് കടക്കുക.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News