വിദ്യാർഥികളിലെ ഭക്ഷ്യ വിഷബാധ; സ്കൂളുകളിൽ ഇന്നും പരിശോധന തുടരും
കഴിഞ്ഞ ദിവസം നെയ്യാറ്റിൻകരയിലെ സ്കൂളിൽ കുട്ടികൾക്ക് വിതരണം ചെയ്യാനിരുന്ന അരി വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ചതായി കണ്ടെത്തിയിരുന്നു
തിരുവനന്തപുരം: വിദ്യാർഥികളിലെ ഭക്ഷ്യ വിഷബാധയുടെ പശ്ചാത്തലത്തിൽ സ്കൂളുകളിൽ ഇന്നും പരിശോധന തുടരും. ആരോഗ്യ -വിദ്യാഭ്യാസ - ഭക്ഷ്യ വകുപ്പുകളുടെ സംയുക്ത സമിതിയാണ് പരിശോധന നടത്തുന്നത്. വിദ്യാഭ്യാസ വകുപ്പ് പാചകപ്പുരയിലെ പാത്രങ്ങൾ സംബന്ധിച്ച് നത്തിയ പരിശോധന റിപ്പോർട്ട് ഇന്ന് വിദ്യാഭ്യാസമന്ത്രിക്ക് കൈമാറും. കഴിഞ്ഞ ദിവസം നെയ്യാറ്റിൻകരയിലെ സ്കൂളിൽ കുട്ടികൾക്ക് വിതരണം ചെയ്യാനിരുന്ന അരി വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ചതായി കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തെ വിവിധയിടങ്ങളിലായി മൂന്ന് സ്‌കൂളുകളിൽ ഭക്ഷ്യ വിഷബാധ കണ്ടെത്തിയതിനെത്തുടർന്നാണ് വിദ്യാഭ്യാസ വകുപ്പ് പരിശോധന ശക്തമാക്കിയത്. ഇതിന്‍റെ ഭാഗമായി നെയ്യാറ്റിന്‍കരയിലും പരിസര പ്രദേശങ്ങളിലും നടത്തിയ പരിശോധനയിലാണ് വൃത്തിഹീനമായ രീതിയില്‍ അരി സൂക്ഷിച്ചത് കണ്ടെത്തിയത്. അത്തരം സ്കൂളുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാനാണ് തീരുമാനം.