മുഖ്യമന്ത്രി അമേരിക്കയിലേക്ക് തിരിച്ചു; പകരം ചുമതല ആർക്കും കൈമാറിയില്ല

27 ന് ചേരുന്ന മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുക്കും

Update: 2022-04-24 01:17 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: തുടർചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലെ മയോക്ലിനിക്കിലേക്ക് തിരിച്ചു. പുലർച്ചെ മൂന്നരക്ക് തിരുവനന്തപുരത്ത് നിന്നുള്ള വിമാനത്തിലാണ് മുഖ്യമന്ത്രി പോയത്.  അദ്ദേഹത്തിന്‍റെ അസാന്നിധ്യത്തില്‍ പകരം   ചുമതല ആർക്കും കൈമാറിയിട്ടില്ല. മെയ് പത്താം തീയതിയോടെ മുഖ്യമന്ത്രി തിരികെ എത്തുമെന്നാണ് വിവരം.

27 ന് ചേരുന്ന മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുക്കും. ജനുവരിയിൽ ചികിത്സക്ക് പോയപ്പോൾ തുടർപരിശോധന വേണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നെങ്കിലും പാർട്ടി സമ്മേളനം നടക്കുന്നത് കൊണ്ടാണ് ചികിത്സകൾ നീട്ടിവെച്ചത്. ജനുവരി 11 മുതൽ 27 വരെയായിരുന്നു അമേരിക്കയിലെ മയോ ക്ലിനിക്കിൽ മുഖ്യമന്ത്രി ചികിത്സ തേടിയത്. ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രി ചികിത്സക്ക് വേണ്ടി അമേരിക്കയിലേക്ക് പോകുന്നത്. മിനസോട്ടയിലെ ചികിത്സക്ക് ആദ്യമായി പോകുന്നത് 2018ലാണ്. മുമ്പ് ചികിത്സക്ക് പോയപ്പോഴൊന്നും മുഖ്യമന്ത്രിയുടെ ചുമതല ആർക്കും കൈമാറിയിരുന്നില്ല. ഇത്തവണയും അതേ രീതി തന്നെയാണ് സ്വീകരിച്ചത്. ഭാര്യ കമലയും മുഖ്യമന്ത്രിയെ അനുഗമിക്കും.



Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News