മാധ്യമപ്രവര്‍ത്തകയെ ലൈംഗികമായി അധിക്ഷേപിച്ച കേസ്: മുൻ ജഡ്ജി എസ്. സുദീപ് കീഴടങ്ങി

മുൻ മജിസ്‌ട്രേറ്റ് കൂടിയായ എസ്. സുദീപിനെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തിരുന്നത്

Update: 2023-08-03 10:13 GMT
Editor : Shaheer | By : Web Desk

എസ് സുദീപ്

Advertising

തിരുവനന്തപുരം: മാധ്യമപ്രവർത്തകയെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ മുൻ ജഡ്ജിയും ആലപ്പുഴ എരമല്ലൂർ സ്വദേശിയുമായ എസ്. സുദീപ് കീഴടങ്ങി. വഞ്ചിയൂർ കോടതിയിലെത്തിയാണ് കീഴടങ്ങിയത്.

സാമൂഹികമാധ്യമത്തിലൂടെ മാധ്യമപ്രവർത്തകയെ ലൈംഗികമായി അധിക്ഷേപിച്ച കേസിലാണ് മുൻ മജിസ്‌ട്രേറ്റ് കൂടിയായ എസ്. സുദീപിനെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസെടുത്തിരുന്നത്. ഐ.പി.സി 354 എ, ഐ.ടി നിയമത്തിലെ 67 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരുന്നത്. കേസിൽ നാളെ ഹാജരാകാൻ പൊലീസ് നോട്ടിസ് നൽകിയിരുന്നു. ഇതിനിടെയാണ് ഇന്ന് വഞ്ചിയൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെത്തി കീഴടങ്ങിയത്.

ജൂലൈ എട്ടിനാണ് സുദീപ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. പോസ്റ്റിൽ മാധ്യമപ്രവർത്തകയെ വ്യക്തിപരമായും ലൈംഗികമായും അധിക്ഷേപിക്കുന്ന തരത്തിൽ വ്യാപകമായി ചർച്ചയായിരുന്നു. ചാനലിനും ചാനലിലെ മുൻനിരയിലുള്ളവർക്കെതിരെയുമുള്ള കുറിപ്പിനെതിരെ പിന്നീട് മാധ്യമസ്ഥാപനത്തിന്റെ എഡിറ്റർ പരാതി നൽകിയിരുന്നു.

Full View

നേരത്തെ ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിലും സുദീപിന്റെ ഫേസ്ബുക്ക് കുറിപ്പുകൾ വലിയ വിവാദമായിരുന്നു. തുടർന്ന് ഹൈക്കോടതിയുടെ അന്വേഷണത്തിനു പിന്നാലെ 2021ൽ സബ് ജഡ്ജി സ്ഥാനത്തുനിന്നു രാജിവയ്ക്കുകയായിരുന്നു.

Summary: Former judge and native of Alappuzha Eramalloor S. Sudeep surrendered in the sexual abuse against a female journalist

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News