കൊല്ലത്ത് മ്ലാവിനെ വേട്ടയാടിയ നാല് പേർ അറസ്റ്റിൽ
മ്ലാവിനെ ഇറച്ചിയാക്കി കടത്തിയ സംഘത്തെയാണ് അഞ്ചൽ റേഞ്ച് വനംപാലകർ പിടികൂടിയത്
കൊല്ലം കുളത്തുപ്പുഴയിൽ മ്ലാവിനെ വേട്ടയാടിയ നാല് പേർ അറസ്റ്റിലായി. മ്ലാവിനെ ഇറച്ചിയാക്കി കടത്തിയ സംഘത്തെയാണ് അഞ്ചൽ റേഞ്ച് വനംപാലകസംഘം പിടികൂടിയത്. ഇക്കഴിഞ്ഞ ജൂൺ പതിനൊന്നിനാണ് കുളത്തുപ്പുഴ ഓയിൽ പാം എസ്റ്റേറ്റിനുള്ളിൽ മ്ലാവിനെ വേട്ടയാടി ഇറച്ചി വില്പന നടത്തുന്നതായി വനപാലകർക്ക് രഹസ്യ വിവരം ലഭിച്ചത്.
തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച അഞ്ചൽ റേഞ്ച് വനപാലക സംഘം കഴിഞ്ഞ ദിവസം പ്രതികളായ നാലുപേരെ അറസ്റ്റ് ചെയ്തത്. കുളത്തുപ്പുഴ സ്വദേശി ബിജു, കണ്ടൻ ചിറ സ്വദേശി ഷിബിൻ,കടമാൻകൊട് സ്വദേശി ബിംബിസാരൻ, മൈലമൂട് സ്വദേശി ഷൈജു എന്നിവരാണ് അറസ്റ്റിലായത്. ഇറച്ചി കടത്തിയ നാലു വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഓയിൽ പാം എസ്റ്റേറ്റിൽ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇവരിൽ നിന്നും ഇറച്ചി വാങ്ങിയവർ ഉൾപ്പെടെ കൂടുതൽ ആളുകളും കേസിൽ പ്രതികൾ ആകും. കേസുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതൽ വിപുലമാക്കാനാണ് വനപാലക സംഘത്തിന്റെ തീരുമാനം.