ചന്ദ്രിക ദിനപത്രത്തിന്റെ ക്യാമ്പയിൻ ഉദ്ഘാടനത്തിൽനിന്ന് ജി. സുധാകരൻ പിൻമാറി

നിലവിലെ സാഹചര്യത്തിൽ വിവാദമാകുമെന്ന് സൂചനയുള്ളതിനാലാണ് സുധാകരൻ പരിപാടിയിൽനിന്ന് പിൻമാറിയത്.

Update: 2024-12-01 05:01 GMT
Advertising

ആലപ്പുഴ: മുസ്‌ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ ക്യാമ്പയിൻ ഉദ്ഘാടനത്തിൽനിന്ന് സിപിഎം നേതാവ് ജി. സുധാകരൻ പിൻമാറി. മുസ്‌ലിം ലീഗ് അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ പരിപാടിയിൽനിന്നാണ് പിൻമാറിയത്. നേരത്തെ അദ്ദേഹം പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇന്ന് രാവിലെയോടെയാണ് സുധാകരൻ പിൻമാറുന്നതായി അറിയിച്ചത്.

ഇന്ന് രാവിലെ ലീഗ് നേതാക്കൾ ഉദ്ഘാടനത്തിന് എത്തിയപ്പോൾ കൂടെ മാധ്യമപ്രവർത്തകരും ഉണ്ടായിരുന്നു. മറ്റൊരു പാർട്ടിയുടെ മുഖപത്രത്തിന്റെ ക്യാമ്പയിൻ ഉദ്ഘാടനത്തിൽ പങ്കെടുക്കുന്നത് വിവാദത്തിന് ഇടയാക്കുമെന്നതിനാലാണ് സുധാകരൻ പിൻമാറിയത്. ചന്ദ്രികയുമായും ലീഗുമായും നല്ല ബന്ധം പുലർത്തുന്ന ആളാണ് സുധാകരനെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ വിവാദത്തിന് ഇടനൽകേണ്ടതില്ല എന്നതുകൊണ്ടാണ് അദ്ദേഹം പിൻമാറിയതെന്നും സുധാകരന്റെ നടപടിയിൽ അതൃപ്തിയില്ലെന്നും ലീഗ് നേതാക്കൾ പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News