കോഴിക്കോട് പൊലീസിന് നേരെ വടിവാൾ വീശിയ ഗുണ്ടാസംഘം പിടിയിൽ
ആറംഗ സംഘമാണ് പൊലീസിനെ ആക്രമിച്ചത്.
കോഴിക്കോട്: കോഴിക്കോട് പൊലീസിനു നേരെ വടിവാൾ വീശിയ ഗുണ്ടാസംഘം പിടിയിൽ. ആറംഗ സംഘമാണ് പൊലീസിനെ ആക്രമിച്ചത്. നാലു പേരെ കസ്റ്റഡിയിലെടുത്തു. മറ്റു പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്.
കഴിഞ്ഞ രാത്രി നഗരത്തിൽ അഴിഞ്ഞാടി വടിവാൾ വീശി പൊലീസിനെയും പൊതുജനത്തെയും മണിക്കൂേറാളം മുൻ മുനയിൽ നിർത്തിയ ഗുണ്ടാസംഘത്തെയാണ് കസബ പൊലീസ് പിടികൂടിയത്. രണ്ടു സംഘങ്ങളായി തിരിഞ്ഞ് നഗരത്തിൽ ഒരേ സമയം പല സ്ഥലങ്ങളിൽ ഭീതി സൃഷ്ടിച്ച് അക്രമം നടത്തി കവർച്ച ചെയ്യുന്നതാണ് ആറംഗ സംഘത്തിന്റെ രീതി. വെള്ളിയാഴ്ച രാത്രി ഒമ്പതു മണിക്ക് കാൽ നട യാത്രക്കാരൻ്റെ മൊബൈൽ ഫോണും പേഴ്സും മോഷ്ടിച്ചതിനു ശേഷം ബാറിൽ നിന്നും ഇറങ്ങിയ തിരുവനന്തപുരം സ്വദേശിയുടെ സ്വർണ മാല കത്തി വീശി പിടിച്ചു പറിക്കുകയും ചെയ്തു. തുടർന്ന് മാവൂർ റോട്ടിൽ സമാനമായ രീതിയിൽ മോഷണം നടത്താൻ ശ്രമിക്കുന്നതിനിടയിൽ സ്ഥലത്തെത്തിയ പോലീസ് വാഹനത്തിനു നേരെയും വടി വാൾ വീശുകയായിരുന്നു. തുടർന്ന് ബലപ്രയോഗത്തിലൂടെ പൊലീസ് ഇവരെ പിടികൂടി. ആറംഗ സംഘത്തിലെ നാലു പേരാണ് പിടിയിലായത്. മറ്റു പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.