എറണാകുളത്ത് ബസ് കണ്ടക്ടർക്ക് കുത്തേറ്റു; കഞ്ചാവ് കേസ് പ്രതി പിടിയിൽ

കണ്ടക്ടർ മുന്നോട്ടുകയറി നിൽ‍ക്കാനാവശ്യപ്പെട്ടതിനെ തുടർ‍ന്ന് ബസിനകത്തു വച്ച് ഇരുവരും തമ്മിൽ തർക്കം ഉണ്ടായിരുന്നു.

Update: 2024-07-05 13:16 GMT
Ganja case accused arrested for stabbed  Bus conductor in Ernakulam
AddThis Website Tools
Advertising

കൊച്ചി: എറണാകുളം നടക്കാവിൽ സ്വകാര്യ ബസ് കണ്ടക്ടർക്ക് കുത്തേറ്റു. ബസ് കണ്ടക്ടർ ജെയിൻ ജെയിംസിനാണ് കുത്തേറ്റത്. കഞ്ചാവ് കേസ് പ്രതിയായ അബുവാണ് ആക്രമിച്ചത്. പ്രതിയെ ഉദയംപേരൂർ പൊലീസ് കസ്റ്റഡിയിലെടുത്തു

എറണാകുളം നടക്കാവിൽ ഇന്ന് വൈകീട്ടോടെയാണ് സംഭവം. കണ്ടക്ടർ മുന്നോട്ടുകയറി നിൽ‍ക്കാനാവശ്യപ്പെട്ടതിനെ തുടർ‍ന്ന് ബസിനകത്തു വച്ച് ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുകയും ഇയാൾ ജെയിൻ ജയിംസിനെ മർദിക്കുകയും ചെയ്തു. ഇതോടെ ഡ്രൈവർ ബസ് നിർത്തി.

തുടർന്ന് പുറത്തിറങ്ങിയ ഇരുവരും തമ്മിൽ തർക്കം തുടർന്നതോടെ അബു അരയിൽ കരുതിയിരുന്ന മദ്യക്കുപ്പി പൊട്ടിച്ച് കണ്ടക്ടറെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആദ്യം തൃപ്പൂണിത്തുറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജെയിൻ ജയിംസിനെ പിന്നാലെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

വിവരമറിഞ്ഞെത്തിയ പൊലീസ് പ്രതിയായ അബുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.


Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News