100 കോടിയുടെ ജി ആൻഡ് ജി ഫിനാൻസ് തട്ടിപ്പ്; പ്രതികളുടെ ചിത്രംസഹിതം പത്രപരസ്യം നൽകി പൊലീസ്
100 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയ പ്രതികൾ മൂന്നാഴ്ച മുൻപാണ് നാടുവിട്ടത്
പത്തനംതിട്ട: ജി ആൻഡ് ജി ഫിനാൻസ് തട്ടിപ്പ് കേസിൽ നാടുവിട്ട പ്രതികളുടെ ചിത്രം സഹിതം പൊലീസ് പത്രപരസ്യം നൽകി. പ്രതികളായ ഗോപാല കൃഷ്ണന്‍ നായർ, ഭാര്യ സിന്ധു ,മകന്‍ ഗോവിന്ദ് , മരുമകള്‍ ലക്ഷ്മി ലേഖാ കുമാര്‍ എന്നിവരെ കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണമെന്നാണ് പരസ്യത്തിലെ നിർദേശം.
100 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയ പ്രതികൾ മൂന്നാഴ്ച മുൻപാണ് നാടുവിട്ടത്. എണ്‍പതില്‍ അധികം കേസുകളാണ് ജി ആന്‍ഡ് ജി ഫിനാന്‍സ് ഉടമകള്‍ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിക്ഷേപം ചോദിച്ചെത്തിയ പലര്‍ക്കും പണം ലഭിക്കാത്ത ആയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്.
ആദ്യം മൊബൈല്‍ ഫോണില്‍ ഉടമകളെ ലഭിക്കാതായി. പിന്നാലെ ഉടമകളായ നാലുപേരും ഒളിവില്‍ പോവുകയായിരുന്നു. പുല്ലാട് ആസ്ഥാനമാക്കി വർഷങ്ങളായി പ്രവർത്തിച്ചുവന്ന ധനകാര്യസ്ഥാപനമാണ് ഒരുവർഷം മുൻപ് ജി. ആൻഡ് ജി എന്ന പേരിലേക്ക് മാറി വൻ തുക നിക്ഷേപം സ്വീകരിച്ചു തുടങ്ങിയത്.
More To Watch