വഖഫ് ഭേദഗതി നിയമം പിൻവലിക്കണം; പ്രതിഷേധ മാർച്ചും സംഗമവും നടത്തി GIO
റാലിയിൽ നൂറുകണക്കിന് വിദ്യാർഥികളാണ് പങ്കെടുത്തത്


കോഴിക്കോട്: വഖഫ് ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് GIO പ്രതിഷേധ മാർച്ചും സംഗമവും നടത്തി. കോഴിക്കോട് കടപ്പുറത്ത് വച്ചായിരുന്നു പരിപാടി. നാഷണൽ ഫെഡറേഷൻ ഓഫ് ജി.ഐ.ഒ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്നിയത് പരിപാടി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് കോറനേഷൻ തീയേറ്ററിനു സമീപത്തു നിന്ന് ആരംഭിച്ച പ്രതിഷേധ റാലി കോഴിക്കോട് കടപ്പുറത്ത് സമാപിച്ചു.
റാലിയിൽ നൂറുകണക്കിന് വിദ്യാർഥികളാണ് പങ്കെടുത്തത്. തുടർന്ന് നടന്ന സംഗമം നാഷണൽ ഫെഡറേഷൻ ഓഫ് ജി.ഐ.ഒ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്നിയത് പരിപാടി ഉദ്ഘാടനം ചെയ്തു. വഖ്‌ഫ് ഭേദഗതിനിയമം ഭരണഘടന വിരുദ്ധവും പൗരവകാശങ്ങൾക്ക് മേലുള്ള കടന്നു കയറ്റവുമാണെന്നും തഹ്നിയത് പറഞ്ഞു.
സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ അംബിക മറുവാക്ക് ,KPCC മീഡിയ പാനെലിസ്റ്റ് അഡ്വ. അനൂപ് വി ആർ, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി, വിമൻ ജസ്റ്റിസ് മൂവ്മെന്റ് കേരള ജനറൽ സെക്രട്ടറി ഫസ്ന മീയാൻ, ജമാഅത്ത് ഇസ്‌ലാമി കേരള വനിത വിഭാഗം ജനറൽ സെക്രട്ടറി കെ ടി നസീമ, ജമാഅത്ത് ഇസ്‌ലാമി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫൈസൽ പൈങ്ങോട്ടായി, ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.