തിരുവല്ലയിൽ നിന്ന് പെൺകുട്ടിയെ കാണാതായ സംഭവം; മൂന്ന് പേര്‍ പിടിയിൽ

പെണ്‍കുട്ടിയെ പൊലീസ് സ്റ്റേഷനു സമീപം കൊണ്ടുവിട്ട് അതുല്‍ മുങ്ങുകയായിരുന്നു

Update: 2024-02-25 03:56 GMT
Editor : Lissy P | By : Web Desk
Advertising

തിരുവല്ല: പത്തനംതിട്ട തിരുവല്ലയിലെ സ്വകാര്യ സ്കൂളിൽ നിന്ന് പതിനഞ്ചുകാരിയെ കാണാതായ സംഭവത്തില്‍ മൂന്നാമത്തെയാളും പിടിയില്‍. പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോകാന്‍ സഹായിച്ച അന്തിക്കാട് സ്വദേശി ജയരാജ് ആണ് പിടിയിലായത്. പെണ്‍കുട്ടി ഇന്ന് പുലര്‍ച്ചയോടെ തിരുവല്ല പൊലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയ തൃശ്ശൂര്‍ സ്വദേശികളായ അതുല്‍(22),അജില്‍ എന്നിവരെയും പൊലീസ് പിടികൂടിയിരുന്നു. 

ഇന്ന് പുലർച്ചെ നാലരയോടെയാണ് വിദ്യാർഥിനി തിരുവല്ല സ്റ്റേഷനിൽ ഹാജരായായത്. പെണ്‍കുട്ടിയെ പൊലീസ് സ്റ്റേഷനു സമീപം കൊണ്ടുവിട്ട്  പിടിയിലായ അതുല്‍ മുങ്ങുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് ഇയാളെ പിടികൂടി.   പിന്നീട് നടത്തിയ തെരച്ചിലില്‍ പെണ്‍കുട്ടിയെ കൊണ്ടുപോയ തൃശ്ശൂർ സ്വദേശി അജിലിനെ അന്തിക്കാട് നിന്നാണ് പൊലീസ് പിടികൂടിയത്.  

പെണ്‍കുട്ടിയെ കൊണ്ടുപോയവരുടെ ചിത്രങ്ങൾ പൊലീസ് ഇന്നലെ പുറത്ത് വിട്ടിരുന്നു. വെള്ളിയാഴ്ച പരീക്ഷയ്ക്ക് പോയ പെൺകുട്ടി വീട്ടിൽ തിരിച്ചെത്താതെ വന്നതോടെയാണ് രക്ഷിതാക്കൾ പൊലീസിൽ പരാതിപ്പെട്ടത്. സമീപത്തെ കടകളിലെയും സ്വകാര്യ ബസിലേയും സിസിടിവിയിൽ നിന്നുമാണ് പെൺകുട്ടിയെ കൊണ്ടുപോയവരുടെ ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടവര്‍ക്കൊപ്പമാണ് പെണ്‍കുട്ടി പോയതെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

ആലപ്പുഴ ഭാഗത്ത് കുട്ടി ഉണ്ടെന്ന സംശയത്തിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല.അതിന് പിന്നാലെയാണ് പെണ്‍കുട്ടി സ്റ്റേഷനില്‍ ഹാജരായത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News