കരിപ്പൂരിൽ മൂന്നേകാൽ കിലോ സ്വർണവും 19,200 അമേരിക്കൻ ഡോളറും പിടികൂടി
വിമാനത്തിന്റെ സീറ്റിനടിയിൽ നിന്ന് 1131 ഗ്രാം സ്വർണവും പിടികൂടി
Update: 2023-03-08 06:48 GMT
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്രാ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. മൂന്നു പേരിൽനിന്ന് മൂന്നേകാൽ കിലോ സ്വർണം കസ്റ്റംസ് പിടികൂടി. കോഴിക്കോട് സ്വദേശി മുഹമ്മദ് അൻവർഷ, മലപ്പുറം സ്വദേശി പ്രമോദ്, എന്നിവരാണ് സ്വർണവുമായി പിടിയിലായത്. ദുബായിൽ നിന്ന് കരിപ്പൂരിൽ എത്തിയ സ്പൈസ് ജെറ്റ് വിമാനത്തിന്റെ സീറ്റിനടിയിൽ നിന്ന് 1131 ഗ്രാം സ്വർണവും പിടികൂടി.
അതേസമയം, വിദേശത്തേക്ക് കടത്താൻ ശ്രമിച്ച വിദേശ കറൻസിയും കസ്റ്റംസ് പിടികൂടി. കാസർകോട് സ്വദേശി ഫാത്തിമ താഹിറയാണ് 19,200 അമേരിക്കൻ ഡോളറുമായി പിടിയിലായത്.
Three and a quarter kilos of gold and 19,200 US dollars were seized at the Kozhikode International Airport