പോക്സോ കേസിൽ ശിക്ഷിച്ച സർക്കാർ ഡോക്ടർ സർവീസിൽ തുടരുന്നു
വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മനോരോഗ വിദഗ്ധനായ ഡോ. ജോസ്റ്റിൻ ഫ്രാൻസിസിനെ ശിക്ഷിച്ചത് കഴിഞ്ഞദിവസം
Update: 2024-02-02 04:37 GMT
വയനാട് : വയാട്ടിൽ ചികിത്സയ്ക്ക് എത്തിയ പെൺകുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ കോടതി ശിക്ഷിച്ച സർക്കാർ ഡോക്ടറെ സർവീസിൽ തുടരാനനുവദിച്ച് അധികൃതർ. വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മനോരോഗ വിദഗ്ധനും കെ.ജിഎം.ഒ മുൻ ജില്ലാ പ്രസിഡണ്ടുമായ ഡോ. ജോസ്റ്റിൻ ഫ്രാൻസിസിനെ കഴിഞ്ഞദിവസമാണ് കൽപ്പറ്റ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പോക്സോ കേസിൽ 20,000 രൂപ പിഴക്കും രണ്ടുവർഷം തടവിനും ശിക്ഷ വിധിച്ചത്.
വൈത്തിരി ബി.ആർ.സിയുടെ നേതൃത്വത്തിൽ കൽപറ്റ എസ് കെ എം ജെ സ്കൂളിൽ നടക്കുന്ന എസ്.എസ്.എല്‍.സി വിദ്യാർഥികളുടെ എൽ ഡി സ്ക്രീനിംഗ് ക്യാമ്പിന് നേതൃത്വം നൽകുന്നതും ഇതേ ഡോക്ടറാണ്. ഭരണാനുകൂല സംഘടനകളുടെ അകമഴിഞ്ഞ പിന്തുണയാണ് പ്രതിക്ക് തുണയാകുന്നത് എന്നാണ് ആരോപണം.