'സര്‍ക്കാര്‍ ഡാറ്റാ തട്ടിപ്പ് നടത്തി, ഡാറ്റ ഉണ്ടാക്കിയയാള്‍ ജയിലില്‍ പോകേണ്ടി വരും'; പ്രതിപക്ഷത്തിന്‍റേത് ഗുരുതര ആരോപണം

പ്രാഥമിക സാധ്യതാ പഠനം, അന്തിമ സാധ്യതാ പഠനം, ഡി.പി.ആര്‍ എന്നിവയിലെ വ്യത്യസ്ത ഡേറ്റകള്‍ ചൂണ്ടികാട്ടിയായിരുന്നു വി.ഡി സതീശന്‍റെ ക്രമക്കേട് ആരോപണം

Update: 2022-03-14 13:03 GMT
Editor : ijas
Advertising

കെ റെയില്‍ പദ്ധതി നടപ്പാക്കാനായി സര്‍ക്കാര്‍ ഡാറ്റാ തട്ടിപ്പ് നടത്തിയെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷം. യാത്രാക്കാരുടെ എണ്ണം മുതലുള്ള കാര്യങ്ങളില്‍ പ്രാഥമിക സാധ്യതാ പഠനം മുതല്‍ ഡി.പി.ആര്‍ വരെയുള്ളവയില്‍ തട്ടിപ്പ് നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. അടിമുടി ദൂരൂഹമായ പദ്ധതിയെന്നായിരുന്നു പ്രമേയം അവതരിപ്പിച്ച ‌‌പി സി വിഷ്ണുനാഥിന്‍റെ ആരോപണം.

പ്രാഥമിക സാധ്യതാ പഠനം, അന്തിമ സാധ്യതാ പഠനം, ഡി.പി.ആര്‍ എന്നിവയിലെ വ്യത്യസ്ത ഡേറ്റകള്‍ ചൂണ്ടികാട്ടിയായിരുന്നു വി.ഡി സതീശന്‍റെ ക്രമക്കേട് ആരോപണം. ഡാറ്റ ഉണ്ടാക്കിയയാള്‍ ജയിലില്‍ പോകേണ്ടി വരുമെന്നും സതീശന്‍ മുന്നറിയിപ്പ് നല്‍കി. മറ്റ് പൊതു ഗതാഗത സംവിധാനങ്ങളെയാകെ വിഴുങ്ങുന്ന പദ്ധതിയാണിത്. നിര്‍മാണ ചിലവ് രണ്ട് ലക്ഷം കോടിയാകുമെന്ന് മനസിലാക്കാന്‍ പാഴൂര്‍പടിപ്പുര വരെ പോകേണ്ടതില്ലെന്നും സതീശന്‍ പറഞ്ഞു.

അടിമുടി കമ്മീഷന്‍ പദ്ധതിയാണെന്നും ജപ്പാന് വേണ്ടാത്ത ടെക്നോളജി കേരളത്തില്‍ അടിച്ചേല്‍പിക്കുകയാണെന്ന് പ്രമേയം അവതരിപ്പിച്ചു കൊണ്ട് പി.സി വിഷ്ണുനാഥ് ആരോപിച്ചു. കേരളത്തെ രണ്ടാക്കുമെന്ന് കുറ്റപ്പെടുത്തലുമായി എം.കെ മുനീറും പദ്ധതിക്കെതിരെ രംഗത്ത് വന്നു. മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാത്ത പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങി പോകുകയും ചെയ്തു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News