സർക്കാർ ശമ്പളം പറ്റി പ്രതിപക്ഷത്തിന് വേണ്ടി ആരെങ്കിലും പ്രവർത്തിക്കുന്നുണ്ടോ എന്ന് ഗൗരവമായി പരിശോധിക്കും; ടി.പി കേസ് വിവാദത്തിൽ പൊലീസിനെതിരെ എം.ബി രാജേഷ്

സർക്കാരിനെ അപകീർത്തിപ്പെടുത്തുന്ന രീതിയാണ് പ്രതിപക്ഷത്തിനെന്നും രാജേഷ്

Update: 2024-06-27 09:33 GMT
Advertising

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരൻ കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കത്തിൽ പൊലീസിനെയും പ്രതിപക്ഷത്തേയും കുറ്റപ്പെടുത്തി മന്ത്രി എം.ബി രാജേഷ്. ' ഇളവ് നൽകരുതെന്ന് ഹൈക്കോടതി വിധി നിലനിൽക്കെ അത് സാധ്യമല്ലെന്ന് എല്ലാവർക്കും അറിയാമല്ലോ, വിധി നിലനിൽക്കെ സർക്കാരിനെതിരെ പ്രചരിപ്പിക്കുന്നത് ദുഷ്ട്ടലാക്കോടെയാണ്, സർക്കാരിനെ അപകീർത്തിപ്പെടുത്തുന്ന രീതിയാണ് പ്രതിപക്ഷത്തിന്,' രാജേഷ് പറഞ്ഞു.

ഏതെങ്കിലും പൊലീസ് കോൺസ്റ്റബിൾ ഫോണിൽ വിളിച്ചു എന്ന് പറയുന്നതിൽ അല്ലല്ലോ സർക്കാർ തീരുമാനമെന്നും സർക്കാരിന്റെ ശമ്പളം പറ്റിയിട്ട് പ്രതിപക്ഷത്തിന് വേണ്ടി ആരെങ്കിലും പ്രവർത്തിക്കുന്നുണ്ടോ എന്ന് ഗൗരവമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ ചില കുടില നീക്കങ്ങൾ നടന്നിട്ടുണ്ടോ എന്നത് ഗൗരവമായി പരിശോധിക്കേണ്ടതാണെന്നും കെ.കെ രമയുടെ മൊഴി മൂന്നുതവണ എടുത്തത് സർക്കാർ ഗൗരവമായി പരിശോധിക്കുമെന്നും രാജേഷ് കൂട്ടിചേർത്തു. 

ചില കുടില നീക്കങ്ങൾ നടന്നിട്ടുണ്ടോ എന്നത് ഗൗരവമായി പരിശോധിക്കേണ്ടതാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം രാഷ്ട്രീയം മാത്രമാണെന്നും സർക്കാർ ചിന്തിക്കാത്ത കാര്യം സർക്കാരിന്റെ മേൽ ആരോപിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

'ജയിൽ ഉപദേശക സമിതിയിൽ പി ജയരാജൻ ഉണ്ടോ എന്നറിയില്ല, ഉപദേശക സമിതി ശുപാർശ നൽകിയാലും അത് നടപ്പാകില്ല, സർക്കാരിന്റെ പ്രതിച്ഛായയെ തകർക്കാനുള്ള പ്രതിപക്ഷത്തിന്റെയും ചില മാധ്യമങ്ങളുടേയും ശ്രമം സാപ്പ് കുമിള പൊട്ടിക്കുന്നത് പോലെ സർക്കാർ പൊട്ടിച്ചു, അത് പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കും നിരാശയുണ്ടാക്കിയതാണ്' അദ്ദേഹം പറഞ്ഞു.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News