കത്ത് വിവാദത്തിൽ സമരം അവസാനിപ്പിക്കാൻ സർക്കാർ; എം ബി രാജേഷ് സമരക്കാരുമായി ചർച്ച നടത്തും

നാളെ വൈകീട്ട് അഞ്ച് മണിക്ക് ചർച്ചക്കെത്താൻ നിർദേശം

Update: 2022-12-04 06:14 GMT
Advertising

തിരുവനന്തപുരം: കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ സമരം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടൽ. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് സമരക്കാരുമായി ചർച്ച നടത്തും. സമരം ചെയ്യുന്ന രാഷ്ട്രീയപാർട്ടികളുടെ ജില്ലാ ഭാരവാഹികളോട് നാളെ വൈകീട്ട് അഞ്ച് മണിക്ക് ചർച്ചയ്ക്ക് എത്താനാണ് നിർദേശം.

അതേസമയം തന്റെ പേരിലുള്ള കത്ത് വ്യാജമെന്ന് ആവർത്തിക്കുകയാണ് മേയർ ആര്യാ രാജേന്ദ്രൻ. ഇന്നലെ ഓംബുഡ്സ്മാനു മുന്നിൽ ഹിയറിങ്ങിന് ഹാജരായപ്പോഴാണ് മേയർ നിലപാട് ആവർത്തിച്ചത്. യഥാർഥ കത്തുണ്ടെങ്കിൽ ഹാജരാക്കാൻ പരാതിക്കാരന് ഓംബുഡ്സ്മാൻ നിർദേശം നൽകി. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ സുധീർ ഷാ പാലോടാണ് പരാതിക്കാരൻ.

കത്ത് സംബന്ധിച്ച് അന്വേഷണം നടത്തി നടപടിയെടുക്കണം എന്നായിരുന്നു പരാതിയിലെ ആവശ്യം. ഇന്നലെ നടന്ന ഓൺലൈൻ ഹിയറിങ്ങിലാണ് ഇരുവരും ഹാജരായത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News