എറണാകുളത്ത് ഭാര്യയെയും മക്കളേയും കൊലപ്പെടുത്തി ഗൃഹനാഥൻ ആത്മഹത്യക്ക് ശ്രമിച്ചു
സാമ്പത്തിക പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് ലഭിക്കുന്ന സൂചനകള്‍
Update: 2022-01-01 07:08 GMT
എറണാകുളം കൊച്ചു കടവന്ത്രയിൽ ഭാര്യയെയും രണ്ട് മക്കളേയും കൊലപ്പെടുത്തി ഗൃഹനാഥൻ ആത്മഹത്യക്ക് ശ്രമിച്ചു. ഭാര്യ ജോയ മോൾ മക്കൾ അശ്വന്ത്, ലക്ഷ്മികാന്ത് എന്നിവരാണ് കൊല്ലപ്പെട്ടത്. ഗൃഹനാഥൻ തമിഴ്നാട് സ്വദേശി നാരായണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് ഇൻക്വസ്റ്റ് പുരോഗമിക്കുകയാണ്.
രാവിലെയാണ് കൊലപാതക സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്ന് നാട്ടുകാര്‍ പറയുന്നു. സാമ്പത്തിക പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് ലഭിക്കുന്ന സൂചനകള്‍. മരിച്ച ഭാര്യയുടെയും മക്കളുടെയും മൃതദേഹങ്ങള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് അന്വേഷണം പുരോഗമിക്കുന്നു.