അഹങ്കാരം നിറഞ്ഞ പെരുമാറ്റം ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കി; സി.പി.എം ജില്ലാ കമ്മിറ്റിയിൽ ആര്യാ രാജേന്ദ്രന് രൂക്ഷവിമർശനം

മെമ്മറി കാർഡ് കിട്ടിയിരുന്നുവെങ്കിൽ പാർട്ടി കുടുങ്ങുമായിരുന്നെന്നും വിമർശനം

Update: 2024-07-01 06:42 GMT
Advertising

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനെതിരെ വിമർശനവുമായി സി.പി.എം ജില്ലാ കമ്മിറ്റി. മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞതാണെന്നും അത് പൊതു ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്നുമാണ് കമ്മിറ്റിയിൽ ഉയർന്ന പ്രധാന വിമർശനം.

കെ.എസ്ആർ.ടി.സി ഡ്രൈവറുമായുള്ള തർക്കത്തിലും മേയർക്കെതിരെ വിമർശനമുയർന്നു. മേയറും കുടുംബവും നടുറോട്ടിൽ കാണിച്ചത് ഗുണ്ടായിസമാണെന്നും ബസ്സിലെ മെമ്മറി കാർഡ് കിട്ടാതിരുന്നത് ഭാഗ്യമെന്നും മെമ്മറി കാർഡ് കിട്ടിയിരുന്നുവെങ്കിൽ പാർട്ടി കുടുങ്ങുമായിരുന്നെന്നും അം​ഗങ്ങൾ വിമർശിച്ചു.

സ്പീക്കർ എ.എൻ ഷംസീറിനെതിരെയും രൂക്ഷവിമർശനം ഉയർന്നു.സ്പീക്കർക്ക് തലസ്ഥാനത്തെ ചില ബിസിനുകാരുമായുള്ള ബന്ധം കമ്മ്യൂണിസ്റ്റ് രീതിക്ക് ചേരാത്തതെന്നായിരുന്നു അംഗങ്ങളുയർത്തിയ വിമർശനം. അമിത് ഷായുടെ മകനെയും കാറിൽ കയറ്റി നടക്കുന്ന ആളുമായിട്ടാണ് ഷംസീറിന് ബന്ധമെന്നും വിമർശനം ഉയർന്നു.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News